---
title: "ശ്വാസനാളം വളരെ ഇടുങ്ങിയതായി മാറിയിരുന്നു; താര കല്യാണ്‍ "
english_title: "The trachea had become very narrow; Tara Kalyan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70833/the-trachea-had-become-very-narrow-tara-kalyan"
published_at: "2022-09-26T13:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63315d84d3c5d_thara_kalyan.jpg"
keywords: []
---

# ശ്വാസനാളം വളരെ ഇടുങ്ങിയതായി മാറിയിരുന്നു; താര കല്യാണ്‍ 

> **Lead Summary:** കഴിഞ്ഞ ദിവസം നടി താര കല്യാണ്‍ ഒരു സര്‍ജറിക്ക് വിധേയയായിരുന്നു. സര്‍ജറിക്ക് ശേഷം വിശ്രമത്തിലാണ് താര കല്യാണ്‍. സര്‍ജറിയെ കുറിച്ചും തന്റെ അസുഖത്തെ കുറിച്ചുമൊക്കെ താരകല്യാണ്‍ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

## Article Content

കഴിഞ്ഞ ദിവസം നടി താര കല്യാണ്‍ ഒരു സര്‍ജറിക്ക് വിധേയയായിരുന്നു. സര്‍ജറിക്ക് ശേഷം വിശ്രമത്തിലാണ് താര കല്യാണ്‍. സര്‍ജറിയെ കുറിച്ചും തന്റെ അസുഖത്തെ കുറിച്ചുമൊക്കെ താരകല്യാണ്‍ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ഗോയിറ്റര്‍ മൂലം ശബ്ദം അടഞ്ഞതുകൊണ്ടും ശ്വാസ തടസം നേരിട്ടതുകൊണ്ടുമാണ് തനിക്ക് സര്‍ജറി വേണ്ടി വന്നതെന്ന് താര കല്യാണ്‍ പറയുന്നു. ശേഷം താര കല്യാണിനെ ചികിത്സിച്ച ഡോക്ടറും താരത്തിന്റെ അസുഖത്തെ കുറിച്ച് വിശദീകരിച്ചു. ‘ശ്വാസ തടസം താരയ്ക്ക് ഉണ്ടായിരുന്നു.’

താരയുടെ ഗോയിറ്റര്‍ നെഞ്ച് വരെ നീണ്ടിരുന്നു. താരയുടെ ശ്വാസനാളം വളരെ ഇടുങ്ങിയതായി മാറിയിരുന്നു. ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.

വളരെ നന്നായി സംസാരിക്കാനും സാധിക്കും. ചില ബ്രീത്ത് എക്‌സൈസുകള്‍ ഇനി മുതല്‍ ചെയ്യേണ്ടി വരും’ താരയെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. തന്റെ ജീവന്‍ തിരിച്ച് തന്ന ഡോക്ടറാണെന്ന് പറഞ്ഞ് താര ഡോക്ടര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും നന്ദി പറഞ്ഞാണ് നടി ആശുപത്രി വിട്ട് ഇറങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70833/the-trachea-had-become-very-narrow-tara-kalyan)