---
title: "പകയുടെ തീയുമായി 'നിണം' 30 ന് പ്രദർശനത്തിനെത്തുന്നു "
english_title: "'Ninam' hits the screens on 30th with the fire of Paka"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70808/ninam-hits-the-screens-on-30th-with-the-fire-of-paka"
published_at: "2022-09-26T12:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633148dcb2098_ninam.jpg"
keywords: []
---

# പകയുടെ തീയുമായി 'നിണം' 30 ന് പ്രദർശനത്തിനെത്തുന്നു 

> **Lead Summary:** > ചങ്കിലേറ്റ മുറിവിൽ നിന്നും പകയുടെ തീയുമായി "നിണം " പ്രദർശനത്തിനെത്തുന്നു. പുതുമുഖങ്ങളെ അണിനിരത്തി മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അനിൽകുമാർ.കെ നിർമ്മാണവും അമർദീപ് സംവിധാനവും വിഷ്ണുരാഗ് രചനയും നിർവ്വഹിച്ച "നിണം " സെപ്റ്റംബർ 30 - ന് പ്രദർശനത്തിനെത്തുന്നത്.

## Article Content

> ചങ്കിലേറ്റ മുറിവിൽ നിന്നും പകയുടെ തീയുമായി "നിണം " പ്രദർശനത്തിനെത്തുന്നു. പുതുമുഖങ്ങളെ അണിനിരത്തി മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അനിൽകുമാർ.കെ നിർമ്മാണവും അമർദീപ് സംവിധാനവും വിഷ്ണുരാഗ് രചനയും നിർവ്വഹിച്ച "നിണം " സെപ്റ്റംബർ 30 - ന് പ്രദർശനത്തിനെത്തുന്നത്.

സൈനപ്ളേ ഒടിടിയിലൂടെയാണ് സ്ട്രീമിംഗ് നടക്കുക. ചങ്കിലേറ്റ മുറിവിൽ നിന്നും പകയുടെ തീ ആളിക്കത്തിക്കാനെത്തുന്ന നിണത്തിൽ സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ് നായകനും നായികയുമാകുന്നത്.

ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും അഭിനയിക്കുന്നു. ബാനർ - മൂവിടുഡേ ക്രിയേഷൻസ്, നിർമ്മാണം - അനിൽകുമാർ കെ .

സംവിധാനം - അമർദീപ്, ഛായാഗ്രഹണം - വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം - വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, ആലാപനം - സിയാ ഉൾ ഹക്ക്, ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് - അഷ്‌റഫ് ഗുരുക്കൾ.

അസ്സോസിയേറ്റ് ഡയറക്ടർ - ഷാൻ എസ് എം കടയ്ക്കാവൂർ, കല-ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ - സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡി ഐ - മനു ചൈതന്യ, ഓഡിയോഗ്രാഫി - ബിജു ബേസിൽ, മ്യൂസിക് മാർക്കറ്റിംഗ് - ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്, ഡിസൈൻസ് - പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് - വിജയ് ലിയോ , പി ആർ ഓ - അജയ് തുണ്ടത്തിൽ .

### Related Links & Sources
- [Original Story Source](https://moviemax.in/news/70808/ninam-hits-the-screens-on-30th-with-the-fire-of-paka)