---
title: "അവസാനം കള്ളത്തരം പൊളിച്ചത് ലളിതചേച്ചിയായിരുന്നു; വെളിപ്പെടുത്തി  ഉർവ്വശി"
english_title: "In the end it was Lalitachechi who broke the hoax; Urvashi revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70770/in-the-end-it-was-lalitachechi-who-broke-the-hoax-urvashi-revealed"
published_at: "2022-09-26T08:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63311970df1fa_urvashi_and_kpac_lalitha.jpg"
keywords: []
---

# അവസാനം കള്ളത്തരം പൊളിച്ചത് ലളിതചേച്ചിയായിരുന്നു; വെളിപ്പെടുത്തി  ഉർവ്വശി

> **Lead Summary:** മലയാളികളുടെ സ്വന്തം നടിയാണ് ഉ‍ർവ്വശി. ഇപ്പോഴിതാ ഉര്‍വശി പങ്കുവെച്ച രസകരമായൊരു കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഉർവ്വശി യോഗയുടെ പേരില്‍ സിനിമാക്കാരെ പറ്റിച്ച കഥ പങ്കുവെച്ചത്.

## Article Content

മലയാളികളുടെ സ്വന്തം നടിയാണ് ഉ‍ർവ്വശി. ഇപ്പോഴിതാ ഉര്‍വശി പങ്കുവെച്ച രസകരമായൊരു കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഉർവ്വശി യോഗയുടെ പേരില്‍ സിനിമാക്കാരെ പറ്റിച്ച കഥ പങ്കുവെച്ചത്.

ഭരതന്റെ ലൊക്കേഷനിലാണ് സംഭവം. എല്ലാ ദിവസവും രാവിലെ വരണം എന്ന് അദ്ദേഹം തന്നോട് പറയും എന്നാൽ വരാം എന്ന് പറഞ്ഞിട്ട് താമസിച്ചാവും ലൊക്കേഷനില്‍ എത്തുക. താമസിച്ചതിന് കാരണം ചോദിക്കുമ്പോൾ തനിക്ക് യോഗ ചെയ്യണം അതാണ് വരാൻ താമസിക്കുന്നത് എന്നും പറയും.

അത് എല്ലാവരും വിശ്വസിക്കുകയും ചെയ്യും, അങ്ങനെ കുറേക്കാലം താന്‍ ഇക്കാര്യം പറഞ്ഞ് ലൊക്കേഷനില്‍ എത്താന്‍ താമസിച്ചിട്ടുണ്ടെന്നാണ് ഉര്‍വ്വശി പറയുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം യോഗ ചെയ്യാനുള്ളതുകൊണ്ടാണ് താന്‍ രാവിലെ ഷൂട്ടിന് വരാത്തതെന്ന കാര്യം ഭരതൻ ലളിതയോട് പറഞ്ഞുവെന്നാണ് ഉര്‍വ്വശി പറയുന്നത്.

ഇത് കേട്ടതും ലളിതച്ചേച്ചി അതിന് യോഗ ചെയ്യാന്‍ രാവിലെ എണീറ്റാലല്ലേ നടക്കൂ എന്ന് പറഞ്ഞു. ഷൂട്ടിന് വരുമ്പൊ തന്നെ തങ്ങളാണ് രാവിലെ വിളിച്ച് എണീപ്പിക്കുന്നതെന്നൊക്കെ ലളിത ഭരതന് പറഞ്ഞു കൊടുത്തുവെന്നും ഉര്‍വ്വശി പറയുന്നുണ്ട്.

ഇതോടെ ഉര്‍വ്വശിയുടെ കള്ളത്തരം പൊളിയുകയായിരുന്നു. അടുത്ത ദിവസം രാവിലെ ലോഹിതദാസും ഭരതനും തന്റെ റൂമിലേയ്ക്ക് എത്തി. പുറത്ത് നിന്ന് തട്ട് കേട്ടിട്ടും താന്‍ മറ്റാരെങ്കിലും തുറക്കുമെന്ന് കരുതി കിടക്കുകയാണ്. എന്റെയൊപ്പമുണ്ടായിരുന്ന സ്ത്രീ കുളിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ താന്‍ തന്നെ പോയി വാതില്‍ തുറക്കാന്‍ തീരുമാനിച്ചു.

പുതപ്പ് തലയില്‍ക്കൂടി ഇട്ട് കണ്ണ് തുറന്ന് ഉറക്കം കളയാതെയാണ് താൻ പോയി കതക് തുറന്നത്. ആരും അകത്തേയ്ക്ക് കയറുന്നില്ലല്ലോ എന്നാലോചിച്ച് താന്‍ നോക്കുമ്പൊൾ കണ്ടത് ഇവരെ രണ്ടുപേരെയുമാണ് എന്ത് ചെയ്യണം എന്നറിയാതെ താന്‍ ഞെട്ടിപ്പോയെന്നു ഉര്‍വ്വശി പറയുന്നു.

തന്നോട് യോഗാഭ്യാസം കാണിച്ച് തരാനൊക്കൊ പറഞ്ഞുവെന്നാണ് ഉര്‍വ്വശി ഓര്‍ക്കുന്നത്. പിടിക്കപ്പെട്ടെന്ന് ഉറപ്പായതോടെ ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ് ഞാന്‍ കുറേ നേരം അപേക്ഷിച്ചുവെന്നും ഉര്‍വ്വശി കൂട്ടിച്ചേർത്തു

### Related Links & Sources
- [Original Story Source](https://moviemax.in/news/70770/in-the-end-it-was-lalitachechi-who-broke-the-hoax-urvashi-revealed)