---
title: "എന്ത് പറഞ്ഞാലും ചില വൃത്തികെട്ടവന്മാര്‍ അതിനെതിരെ വരും; ജിയോ ബേബി"
english_title: "No matter what you say, some ugly people will come against it; Geo Baby"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7077/no-matter-what-you-say-some-ugly-people-will-come-against-it-geo-baby"
published_at: "2021-10-25T11:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176462214e17_jijo beby.jpg"
keywords: []
---

# എന്ത് പറഞ്ഞാലും ചില വൃത്തികെട്ടവന്മാര്‍ അതിനെതിരെ വരും; ജിയോ ബേബി

> **Lead Summary:** സുരാജ് വെഞ്ഞാറുമൂട് വ്യത്യസ്ത കഥാപാത്രത്തിലെത്തിയ മലയാള സിനിമയാണ്' ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' . നിമിഷ സജയന്‍ ആയിരുന്നു സുരാജിന്റെ ഭാര്യ വേഷം അവതരിപ്പിച്ചത് . പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമയാണ് . 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' .

## Article Content

സുരാജ് വെഞ്ഞാറുമൂട് വ്യത്യസ്ത കഥാപാത്രത്തിലെത്തിയ മലയാള സിനിമയാണ്' ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' . നിമിഷ സജയന്‍ ആയിരുന്നു സുരാജിന്റെ ഭാര്യ വേഷം അവതരിപ്പിച്ചത് . പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമയാണ് . 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' .

ജിയോ ബേബി ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ് പ്രശംസയ്‌ക്കൊപ്പം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ പുരസ്‌കാര നേട്ടത്തില്‍ തിളങ്ങി നല്‍ക്കുമ്പോഴും ചിത്രത്തിനെതിരെ വന്ന വിമര്‍ശനങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സംവിധായകന്‍ ജയോ ബേബി.

ആ വിഭാഗത്തോട് ഒന്നും പറയാതിരിക്കുക എന്നതാണ് ചെയ്യാനുള്ളത്. അവരോടു ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ ഒരു വിഭാഗം ഉണ്ടെന്ന് പോലും നടിക്കാതിരിക്കുക. സാധാരണ പ്രേക്ഷകര്‍ സിനിമയെ അംഗീകരിച്ചു. അതുമതി. ആ സിനിമ ലോകത്തെ ഏറ്റവും മികച്ച സിനിമ എന്നല്ല.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പറയുന്ന വിഷയത്തില്‍ കാര്യമുണ്ട് എന്ന് പ്രേക്ഷകന് മനസ്സിലായി. അതാണ് ആ സിനിമയുടെ വിജയം. പുരോഗമനപരമായ എന്ത് പറഞ്ഞാലും ചില വൃത്തികെട്ടവന്മാര്‍ അതിനെതിരെ വരും. അവരുടെ ശബ്ദം കേട്ടതായി നടിക്കണ്ട. ഞാന്‍ അങ്ങനെയാണ് കാണുന്നത്. അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/7077/no-matter-what-you-say-some-ugly-people-will-come-against-it-geo-baby)