സീരിയല്‍ പ്രേമികളുടെ ഇഷ്ട്ട താരമാണ് ആതിര മാധവ് . കഴിഞ്ഞ മാസമായിരുന്നു സീരിയല്‍ നടിയും മോഡലുമായ ആതിര മാധവ് വിവാഹിതയാവുന്നത്.
കുടുംബ വിളക്ക് സീരിയയിലെ അനന്യ എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ ആതിര വിവാഹശേഷം തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിടാറുണ്ട്.
എന്‍ജിനീയര്‍ ആയ രാജീവ് ആണ് ആതിരയുടെ ഭര്‍ത്താവ്. വിവാഹശേഷമുള്ള ആദ്യ ദീപാവലിയും മറ്റുവിശേഷങ്ങളും പങ്കിടാറുള്ള ആതിര ഭര്‍ത്താവിന് ഒപ്പമുള്ള രാജാക്കാട് യാത്രയെ കുറിച്ചാണ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ആതിരയുടെയും രാജീവിന്റെയും ഹണിമൂണ്‍ ട്രിപ്പിന്റെ ഭാഗമായിട്ടുള്ള യാത്രകളാണ് ഇതൊക്കെ.പ്രകൃതിയുമായി പ്രണയത്തിലായ നിമിഷം എന്ന് സൂചിപ്പിച്ച് കൊണ്ട് രസകരമായൊരു ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ആതിര.
വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പൂര്‍ത്തിയായെന്ന് സൂചിപ്പിച്ച് കൊണ്ട് സ്വിമിംഗ് പൂളില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു.
കൊറോണ പ്രതിസന്ധികള്‍ കാരണം കേരളത്തില്‍ നിന്നുള്ള യാത്രകള്‍ക്കാണ് താരദമ്പതിമാര്‍ പ്രധാന്യം കൊടുത്തിരിക്കുന്നത്.
ഈ യാത്രക്കിടയില്‍ കൂടെ അഭിനയിക്കുന്ന സഹതാരത്തെ കൂടി കണ്ടിട്ടാണ് താരദമ്പതിമാര്‍ മടങ്ങിയത്. കുടുംബ വിളക്ക് സീരിയലില്‍ സഹോദരനായി അഭിനയിക്കുന്ന നടന് നുബിനെ കാണാന്‍ എത്തിയ ആതിരയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്.
നൂബിന്റെ വീട്ടിലെത്തിയ ആതിരയും താരത്തിന്റെ കുടുംബത്തോടൊപ്പം നില്ക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ്.
കുടുംബവിളക്കില്‍ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നുബിന്‍ അവതരിപ്പിക്കുന്നത്. ആതിര അവതരിപ്പിക്കുന്ന അനന്യയുടെ ഭര്‍ത്താവിന്റെ അനുജന് ആയിട്ടാണ് താരം അഭിനയിക്കുന്നത്.
Athira Madhav is the favorite star of serial lovers. Serial actress and model Athira Madhav got married last month