---
title: "പാലാ സജി ഇന്ത്യന്‍ ടുവിലേക്ക്? സത്യാവസ്ഥ ഇത് ..."
english_title: "Pala Saji to Indian Two? The truth is this..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/70647/pala-saji-to-indian-two-the-truth-is-this"
published_at: "2022-09-25T13:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63300b70a0393_pala_shaji.jpg"
keywords: []
---

# പാലാ സജി ഇന്ത്യന്‍ ടുവിലേക്ക്? സത്യാവസ്ഥ ഇത് ...

> **Lead Summary:** ഒട്ടേറെ ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് പാലാ സജി. മുന്‍ സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കൂടിയായിരുന്ന ആളാണ് പാലാ സജി. അന്തരിച്ചു പോയ നടന്‍ ജയനായി വീഡിയോകളില്‍ നടത്തിയ പ്രകടനമാണ് ഇദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്.

## Article Content

ഒട്ടേറെ ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് പാലാ സജി. മുന്‍ സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കൂടിയായിരുന്ന ആളാണ് പാലാ സജി. അന്തരിച്ചു പോയ നടന്‍ ജയനായി വീഡിയോകളില്‍ നടത്തിയ പ്രകടനമാണ് ഇദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്.

ഇപ്പോഴിതാ അദ്ദേഹത്തിന് സിനിമകളിലേക്കും അവസരം തുറക്കുകയാണ്. ഇതിനോടകം മൂന്നോളം ചിത്രങ്ങളിലേക്ക് ക്ഷണം വന്നെന്നും അതിലൊന്ന് ബ്രഹ്‌മാണ്ഡ തമിഴ് ചിത്രമായ ഇന്ത്യന്‍ 2 ലേക്കാണെന്നും പാലാ സജി പറയുന്നു.

ഒരു ഓഡിഷന്‍ പോലെ ഫോട്ടോസ്, വീഡിയോസ് എന്നിവ അയച്ചു കൊടുക്കാന്‍ അവര്‍ പറഞ്ഞെന്നും, അത് താന്‍ കൊടുത്തിട്ടുണ്ടെന്നും പാലാ സജി വെളിപ്പെടുത്തി. ഇന്ത്യന്‍ 2 ലെ വേഷം ഉറപ്പായിട്ടില്ലെങ്കിലും, അവര്‍ തന്നെ ഇങ്ങോട്ട് വിളിക്കുക എന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഉലകനായകന്‍ കമല്‍ ഹാസനെ നായകനാക്കി ഷങ്കര്‍ ഒരുക്കിയ ഇന്ത്യന്‍ എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. വമ്പന്‍ താരനിരയണിനിരക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ആരംഭിച്ചത്.

കാജല്‍ അഗര്‍വാള്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജെയന്റ്‌റ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ്. തനിക്കു മുംബൈയില്‍ ആണ് ജോലി എങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ പോകുമെന്ന് ഈ അടുത്തിടെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പാലാ സജി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/70647/pala-saji-to-indian-two-the-truth-is-this)