---
title: "പകുതിയോളം സമയവും അങ്ങനെ ഒരു പേര് എനിക്ക് എതിരായാണ് വരുന്നത്; ഗൗരി ഖാന്‍ "
english_title: "Now Gauri Khan's words are going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/70623/now-gauri-khans-words-are-going-viral-on-social-media"
published_at: "2022-09-25T12:04:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ff6ba0077d_gourikhan.jpg"
keywords: []
---

# പകുതിയോളം സമയവും അങ്ങനെ ഒരു പേര് എനിക്ക് എതിരായാണ് വരുന്നത്; ഗൗരി ഖാന്‍ 

> **Lead Summary:** കോഫി വിത്ത് കരണ്‍ ഷോയുടെ സീസണ്‍ ഏഴില്‍ അതിഥിയായെത്തിയ ഗൗരി ഖാന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

## Article Content

കോഫി വിത്ത് കരണ്‍ ഷോയുടെ സീസണ്‍ ഏഴില്‍ അതിഥിയായെത്തിയ ഗൗരി ഖാന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഷാരൂഖ് ഖാന്റെ ഭാര്യയെന്ന വിശേഷണം തന്റെ ജീവിതത്തെ മോശമായി ബാധിച്ചിട്ടുണ്ടെന്നാണ് ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ ഗൗരി വെളിപ്പെടുത്തിയിരിക്കുന്നത്.

‘ഒരു പുതിയ പ്രോജക്ട് വരുമ്പോള്‍, എന്നെ ഒരു ഇന്റീരിയര്‍ ഡിസൈനറായി മാത്രം പരിഗണിക്കുന്ന ചിലരുണ്ട്. എന്നാല്‍ അത് അങ്ങനെയല്ലാത്ത സമയങ്ങളുമുണ്ട്.

ഷാരൂഖ് ഖാന്റെ ഭാര്യയ്ക്കൊപ്പം ജോലി ചെയ്യുന്നുവെന്നത് ഒരു ഭാരമായി കണക്കാക്കുന്ന ചിലരുണ്ട്. പകുതിയോളം സമയവും അങ്ങനെ ഒരു പേര് എനിക്ക് എതിരായാണ് വരുന്നത്,’ ഗൗരി ഖാന്‍ പറഞ്ഞു.

കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഗൗരി ഖാന്‍ അതിഥി ആയി എത്തിയത്. സഞ്ജയ് കപൂറിന്റെ ഭാര്യ മഹീപ് കപൂര്‍, ചുങ്കി പാണ്ഡെയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ ഭാവന പാണ്ഡെ എന്നിവര്‍ക്ക് ഒപ്പമാണ് ഗൗരി പരിപാടിയില്‍ എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70623/now-gauri-khans-words-are-going-viral-on-social-media)