---
title: "എനിക്ക് ബോണ്‍ട്യൂമറാണ്; രോഗവിവരം വെളിപ്പെടുത്തി  റോബിന്‍"
english_title: "I have a bone tumor; Robin shared the disease information"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70614/i-have-a-bone-tumor-robin-shared-the-disease-information"
published_at: "2022-09-25T11:36:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ff002973e7_robin_radhakrishnan.jpg"
keywords: []
---

# എനിക്ക് ബോണ്‍ട്യൂമറാണ്; രോഗവിവരം വെളിപ്പെടുത്തി  റോബിന്‍

> **Lead Summary:** തന്റെ ആരോഗ്യത്തെ കുറിച്ച് ബിഗ് ബോസ് താരം റോബിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. തനിക്ക് തലയില്‍ ബോണ്‍ ട്യൂമറുണ്ടെന്നാണ് റോബിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

## Article Content

തന്റെ ആരോഗ്യത്തെ കുറിച്ച് ബിഗ് ബോസ് താരം റോബിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. തനിക്ക് തലയില്‍ ബോണ്‍ ട്യൂമറുണ്ടെന്നാണ് റോബിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘എനിക്ക് ഇടയ്ക്കിടെ തലവേദന വരാറുണ്ട്. ചിലപ്പോള്‍ മരുന്ന് കഴിച്ചാലും തലവേദന മാറില്ല. തലയുടെ പിന്‍ ഭാഗത്ത് ബോണ്‍ ട്യൂമറുണ്ട്. രണ്ട് വര്‍ഷമായി. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വര്‍ഷത്തില്‍ ഒരിക്കല്‍ ഞാന്‍ എംആര്‍ഐ എടുത്ത് നോക്കും.

എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാല്‍ സര്‍ജറി ചെയ്യേണ്ടി വരും. അത്യാവശ്യം വലുതാണ് ആ മുഴ. എല്ലാ ചലഞ്ചസും നമ്മള്‍ ഫേസ് ചെയ്യണം’, എന്നാണ് റോബിന്‍ പറഞ്ഞത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോബിന്റെ പ്രതികരണം.

ബിഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരിച്ചതില്‍ ഏറ്റവും ടാലന്റ് കുറഞ്ഞ വ്യക്തി ഞാനാണ്. പക്ഷെ എന്നിട്ടും ആളുകള്‍ എന്നെ സ്‌നേഹിക്കുന്നെങ്കില്‍ അതാണ് എന്റെ വിജയം. എനിക്കുള്ളതില്‍ ഞാന്‍ തൃപ്തനാണ്.

ഞാന്‍ ചെയ്ത കാര്യങ്ങളില്‍ ഒന്നും എനിക്ക് വിഷമം തോന്നിയിട്ടില്ലെന്നും റോബിന്‍ പറയുന്നു. തന്റെ വിവാഹം ഫെബ്രുവരിയില്‍ നടക്കുമെന്ന് റോബിന്‍ അറിയിച്ചത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആരതി പൊടിയാണ് വധു.

### Related Links & Sources
- [Original Story Source](https://moviemax.in/news/70614/i-have-a-bone-tumor-robin-shared-the-disease-information)