---
title: "ഭാവി ഭർത്താവിന് വേണ്ട യോഗ്യതകളെ കുറിച്ച് തുറന്ന് പറഞ്ഞ് മാളവിക ജയറാം "
english_title: "Malavika Jayaram opens up about the qualifications required for a future husband"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70549/malavika-jayaram-opens-up-about-the-qualifications-required-for-a-future-husband"
published_at: "2022-09-24T22:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632f32cf9325d_MALAVIKA_JAYARAM.jpg"
keywords: []
---

# ഭാവി ഭർത്താവിന് വേണ്ട യോഗ്യതകളെ കുറിച്ച് തുറന്ന് പറഞ്ഞ് മാളവിക ജയറാം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക ജയറാം. ജയറാമിന്റെ മകൾ എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇതുവരെ സിനിമ മേഖലയിൽ ഇവർ അരങ്ങേറ്റം നടത്തിയിട്ടില്ല .

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക ജയറാം. ജയറാമിന്റെ മകൾ എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇതുവരെ സിനിമ മേഖലയിൽ ഇവർ അരങ്ങേറ്റം നടത്തിയിട്ടില്ല .

അച്ഛനെയും അമ്മയെയും പോലെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ട് മാളവികയ്ക്ക്. മാളികയുടെ വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ തരങ്കമായി മാറുന്നത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഭാവി വരനെ കുറിച്ചുള്ള സങ്കല്പം ആണ് മാളവിക തുറന്നു പറയുന്നത്.

ഒരു അഭിമുഖത്തിൽ ആയിരുന്നു മാളവിക ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. നിരവധി ആളുകൾ ആണ് ഈ വാക്കുകൾ ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയത്.

മാളവിക പറഞ്ഞ കാര്യത്തിൽ ഒരു തെറ്റുമില്ല എന്നും ഏതൊരു പെൺകുട്ടിയും ഇതൊക്കെ ആഗ്രഹിക്കും എന്നുമാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം മാളവിക പറഞ്ഞത് കുറച്ചു കൂടി പോയില്ലേ എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്. ഇതൊക്കെ താരപുത്രിമാർക്ക് മാത്രം സ്വപ്നം കാണാൻ കഴിയുന്ന യോഗ്യതകൾ ആണ് എന്നാണ് ഇവർ പറയുന്നത്.

> “എന്നെ സംബന്ധിച്ചിടത്തോളം കല്യാണം ചെയ്യുന്ന വ്യക്തിക്ക് നല്ല ലിസണിങ് സ്കില്ല് ഉണ്ടായിരിക്കണം. ഞാൻ പറയുന്ന കാര്യങ്ങൾ എല്ലാം ക്ഷമയോടെ കേൾക്കാൻ പറ്റാത്ത വ്യക്തിയാണ് എങ്കിൽ അയാളെ അപ്പോൾ തന്നെ പറഞ്ഞു വിടും. എന്തെങ്കിലും ഒരു കാര്യം ക്ഷമയോടെ കേട്ട് അതിന് ബഹുമാനം തരുന്ന വ്യക്തി ആയിരിക്കണം.

അതാണ് ഭാവി വരന് വേണ്ട ക്വാളിറ്റി” – മാളവിക പറയുന്നു. എന്തായാലും നിരവധി പെൺകുട്ടികളാണ് ഇപ്പോൾ മാളവികയെ സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്ത് എത്തുന്നത്. പെൺകുട്ടികൾ മാത്രമല്ല ബോധമുള്ള ആൺകുട്ടികളും ഇപ്പോൾ താരപുത്രിയെ സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70549/malavika-jayaram-opens-up-about-the-qualifications-required-for-a-future-husband)