---
title: "ഐശ്വര്യ റായി ഗർഭിണിയാണ് എന്ന് സംശയം, സംശയം തോന്നാനുള്ള കാരണം ഇതാണ് ..."
english_title: "Doubts that Aishwarya Rai is pregnant, this is the reason for doubting ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/70543/doubts-that-aishwarya-rai-is-pregnant-this-is-the-reason-for-doubting"
published_at: "2022-09-24T21:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632f2c3041845_AISWARYA_RAY.jpg"
keywords: []
---

# ഐശ്വര്യ റായി ഗർഭിണിയാണ് എന്ന് സംശയം, സംശയം തോന്നാനുള്ള കാരണം ഇതാണ് ...

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. വിശ്വസുന്ദരി പട്ടം നേടിയതിനുശേഷം ആണ് ഇവർ സിനിമ മേഖലയിൽ എത്തിയത്. വളരെ പെട്ടെന്ന് തന്നെ താരം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി മാറി.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. വിശ്വസുന്ദരി പട്ടം നേടിയതിനുശേഷം ആണ് ഇവർ സിനിമ മേഖലയിൽ എത്തിയത്. വളരെ പെട്ടെന്ന് തന്നെ താരം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി മാറി.

അഭിഷേക് ബച്ചൻ എന്ന താരത്തെ ആണ് ഇവർ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞതോടെ സിനിമ മേഖലയിൽ നിന്നും ചെറുതായി ഒരു ഇടവേള എടുത്തുവെങ്കിലും ഇപ്പോൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇവർ.

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൽ സെൽവൻ എന്ന സിനിമയിലൂടെ താരം തിരിച്ചുവരുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള ഒരു തിരിച്ചു വരവ് ആയിരിക്കും ഐശ്വര്യ നടത്താൻ പോകുന്നത് എന്നാണ് പ്രേക്ഷകർ കണക്ക് കൂട്ടുന്നത്.

അതേസമയം ഐശ്വര്യ ഇപ്പോൾ വീണ്ടും ഗർഭിണിയാണ് എന്നാണ് പ്രേക്ഷകർ കണ്ടുപിടിച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങൾ മുൻപ് ഐശ്വര്യ മുംബൈ എയർപോർട്ടിൽ വന്നിറങ്ങിയിരുന്നു. നിരവധി മാധ്യമ പ്രവർത്തകർ ആയിരുന്നു ഇവരെ കാണുവാൻ വേണ്ടി കാത്തിരുന്നു.

ഇവർക്ക് മുമ്പിലേക്ക് ഐശ്വര്യ വന്നത് എങ്ങനെയാണ് എന്നറിയുമോ? വളരെ അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് ഐശ്വര്യ പുറത്ത് എത്തിയത്. ഇതുകൂടാതെ താരത്തിന്റെ വയറും കുറച്ചു തള്ളി നിൽക്കുന്നതുപോലെ തോന്നിയിരുന്നു. ഈ കാരണങ്ങളൊക്കെ കൊണ്ടാണ് ഐശ്വര്യ ഗർഭിണിയാണ് എന്ന സംശയത്തിലേക്ക് പ്രേക്ഷകർ എത്തിയത്.

എന്നാൽ ഈ വിഷയത്തിൽ ഇതുവരെ കൂടുതൽ റിപ്പോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടില്ല. വെളുത്ത ഓവർ കോട്ടും സ്യൂട്ടും ആയിരുന്നു താരം ധരിച്ചിരുന്നത്.

ഇതുകൂടാതെ കറുത്ത ഹാൻഡ് ബാഗും ഉണ്ടായിരുന്നു. ഐശ്വര്യ ഗർഭിണിയാണോ അല്ലയോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിതീകരണം ഒന്നും വന്നിട്ടില്ല എങ്കിലും ഇപ്പോഴും തന്നെ ഐശ്വര്യ ആരാധകർ ആഘോഷം തുടങ്ങി കഴിഞ്ഞു. ബേബി നമ്പർ ടു വരുന്നു എന്നൊക്കെയാണ് പ്രേക്ഷകർ കമൻറ് ആയി കുറിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70543/doubts-that-aishwarya-rai-is-pregnant-this-is-the-reason-for-doubting)