സ്വന്തം റെസ്റ്റോറന്‍റിലെ അത്താഴ വിരുന്നില്‍ രണ്ട് ലക്ഷം രൂപയുടെ ഡ്രസ്സ് ധരിച്ച് പ്രിയങ്ക

സ്വന്തം റെസ്റ്റോറന്‍റിലെ അത്താഴ വിരുന്നില്‍ രണ്ട് ലക്ഷം രൂപയുടെ ഡ്രസ്സ് ധരിച്ച് പ്രിയങ്ക
2022-09-24T17:44:00 | By Susmitha Surendran

ന്യൂയോര്‍ക്കിലെ സ്വന്തം റെസ്റ്റോറന്‍റായ സോനലയില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ തിളങ്ങിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പമാണ് പ്രിയങ്ക പ്രിയപ്പെട്ടവര്‍ക്കായി വിരുന്ന് സംഘടിപ്പിച്ചത്.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മലാല യൂസഫ്‌സായി, ഡിസൈനര്‍ പ്രഭാല്‍ ഗുരുഗ്, ലൗറ ബ്രൗണ്‍, രാധിക ജൊനാസ്, സരിത ചൗധരി എന്നിവര്‍ക്കായിരുന്നു ക്ഷണം. ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ വീഡിയോ രൂപത്തിലാക്കി പ്രിയങ്ക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

പ്രിയപ്പെട്ടവരോടൊപ്പം ഒരു രാത്രി എന്ന ക്യാപ്ഷനോടെ ആണ് പ്രിയങ്ക വീഡിയോ പങ്കുവെച്ചത്. നിക്കിനൊപ്പമുള്ള ചിത്രവും മലാലയ്ക്ക് ഒപ്പമുള്ള പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോയില്‍ കാണാം. ഇതിന് താഴെ നിരവധി പേരാണ് താരത്തിന്റെ ഔട്ട്ഫിറ്റിനെ കുറിച്ച് അന്വേഷിച്ചത്.


കറുപ്പ് നിറത്തിലുള്ള ബാക്ക്‌ലസ് മാക്‌സി ഡ്രസ്സ് ധരിച്ചാണ് പ്രിയങ്ക വിരുന്നിനെത്തിയത്. ഫാഷന്‍ ലേബല്‍ കെയ്ത്തില്‍ നിന്നുള്ളതാണ് ഈ ഔട്ട്ഫിറ്റ്. ഹൈ റെയ്‌സ് ഹാള്‍ട്ടര്‍ കോളര്‍, ഫീര്‍ ഫുള്‍ ലെങ്ത് സ്ലീവ്‌സ്, ഷോള്‍ഡര്‍ കട്ടൗട്ട്‌സ് എന്നിവയൊക്കെ ആണ് ഔട്ട്ഫിറ്റിന്‍റെ പ്രത്യേകതകള്‍. രണ്ട് ലക്ഷം രൂപയാണ് ഈ ഔട്ട്ഫിറ്റിന്‍റെ വില.

ഗോള്‍ഡ് ചെയ്‌നും സ്ലീക് ഗോള്‍ഡ് ബ്രേസ്‌ലറ്റും ഹൂപ് മോഡല്‍ കമ്മലും മോതിരങ്ങളും ആണ് താരത്തിന്‍റെ ആക്സസറീസ്. ഓപ്പണ്‍ ഹെയര്‍ സ്റ്റൈലും സബ്റ്റില്‍ സ്‌മോക്കി ഐ മേക്കപ്പും നൂഡ് ലിപ് ഷെയ്ഡും താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി.


Content Highlight: Priyanka wearing a dress worth two lakh rupees at a dinner party in her own restaurant

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup