---
title: "96-ാം വയസ്സിലെ നൃത്തം;  കയ്യടിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ വൈറലാകുന്നു "
english_title: "Dancing at 96; Social media by clapping; The video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70477/dancing-at-96-social-media-by-clapping-the-video-goes-viral"
published_at: "2022-09-24T15:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632edacfddbb1_VIRAL.jpg"
keywords: []
---

# 96-ാം വയസ്സിലെ നൃത്തം;  കയ്യടിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ വൈറലാകുന്നു 

> **Lead Summary:** പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ച് നൃത്തം ചെയ്യുന്ന 64- കാരിയായ 'ഡാൻസിങ് ദാദി' - യുടെ വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരമായി കാണാറുണ്ട്.

## Article Content

പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ച് നൃത്തം ചെയ്യുന്ന 64- കാരിയായ 'ഡാൻസിങ് ദാദി' - യുടെ വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരമായി കാണാറുണ്ട്.

ഇപ്പോഴിതാ പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിക്കുന്ന മറ്റൊരു മുത്തശ്ശിയുടെ വീഡിയോ ആണ് അത്തരത്തില്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. 96- കാരിയായ ഷെർലി ഗുഡ്മാന്റെ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

[**https://twitter.com/i/status/1572833587527057409**](https://twitter.com/i/status/1572833587527057409)

'ലോക്ക്ഡ് ഔട്ട് ഓഫ് ഹെവൻ' എന്ന ഗാനത്തിനാണ് ഷെർലി മുത്തശ്ശി ചുവടു വെയ്ക്കുന്നത്. ഒരുകൂട്ടം ആളുകൾക്കിടയിൽ നിന്നായിരുന്നു ഷെർലി മുത്തശ്ശിയുടെ നൃത്തം.

അതുകൊണ്ടുതന്നെ മുഖ്യ ആകർഷണവും മുത്തശ്ശി തന്നെയായിരുന്നു. 'നിങ്ങൾക്ക് ഒരു ജീവിതമേയുള്ളൂ. അത് നന്നായി ജീവിക്കുക. ഷെർലി ഗുഡ്മാനെ പോലെ'- എന്ന കുറിപ്പോടെയാണ് വീഡിയോ വൈറലാകുന്നത്.

ട്വിറ്ററിലൂടെ ആണ് വീഡിയോ വൈറലായത്. ഈ പ്രായത്തിലും ഇത്രയും മനോഹരമായി നൃത്തം ചെയ്യുന്ന മുത്തശ്ശിയെ പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു കമന്‍റുകള്‍. 'തന്‍റെ മനോഹരമായ ചുവടുവയ്പ്പിലൂടെ മറ്റുള്ളവരെ അവരിലേയ്ക്ക് ആകർഷിച്ചു'- എന്നായിരുന്നു ഒരാളുടെ കമന്‍റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70477/dancing-at-96-social-media-by-clapping-the-video-goes-viral)