---
title: "കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ചിത്രത്തിനടിയിൽ ട്രോളുമായി രമേശ് പിഷാരടി"
english_title: "Ramesh Pisharati with the troll under the picture shared by Kunchako Boban"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70474/ramesh-pisharati-with-the-troll-under-the-picture-shared-by-kunchako-boban"
published_at: "2022-09-24T15:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ed764d38cc_KUNCHAKO_BOBAN.jpg"
keywords: []
---

# കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ചിത്രത്തിനടിയിൽ ട്രോളുമായി രമേശ് പിഷാരടി

> **Lead Summary:** മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി താരം. ഇതിനിടയിൽ സിനിമയിൽ നിന്നും ഇടവേള എടുക്കുകയും ചെയ്തു ഇദ്ദേഹം.

## Article Content

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി താരം. ഇതിനിടയിൽ സിനിമയിൽ നിന്നും ഇടവേള എടുക്കുകയും ചെയ്തു ഇദ്ദേഹം.

അതിനുശേഷം വളരെ ശക്തമായി തിരിച്ചുവരവാണ് കുഞ്ചാക്കോ ബോബൻ നടത്തിയത്. ഇന്ന് മലയാളത്തിൽ വളരെ സജീവമായി നിൽക്കുന്ന നായകനാണ് ഇദ്ദേഹം.

സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ് ചാക്കോച്ചൻ. ഇപ്പോഴിതാ ഇദ്ദേഹം പങ്കുവെച്ച പുതിയ ചിത്രം ശ്രദ്ധ നേടുകയാണ്. പത്നി പ്രിയക്കൊപ്പം ഉള്ള ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്.

എന്നാൽ ഇതിനടിയിൽ രമേഷ് പിഷാരടി ഇട്ട കമന്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭയങ്കര കെയറിംഗ് ആണ് അതാണ് ചേട്ടന്റെ ലൈൻ എന്ന കമൻറ് ആണ് രമേശ് പിഷാരടി നൽകിയിരിക്കുന്നത്. കുഞ്ചാക്കോ ബോബിന്റെ ഏറ്റവും പുതിയ സൂപ്പർ ചിത്രത്തിൽ നിന്നുള്ള സംഭാഷണം ആണ് ഇത്. കമന്റ് ഇട്ടതിനു പിന്നാലെ ആരാധകർ ഇത് ഏറ്റെടുക്കുകയും ചെയ്തു.

നിരവധി കമന്റുകൾ ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/70474/ramesh-pisharati-with-the-troll-under-the-picture-shared-by-kunchako-boban)