---
title: "പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം;  ആശംസകളുമായി ആരാധകർ "
english_title: "The star shared the new happy news; Greetings fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70454/the-star-shared-the-new-happy-news-greetings-fans"
published_at: "2022-09-24T13:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ebe017b48c_parvathi_krishna.jpg"
keywords: []
---

# പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം;  ആശംസകളുമായി ആരാധകർ 

> **Lead Summary:** മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പാര്‍വ്വതി കൃഷ്ണ. പല പരമ്പരകളിലും മികച്ച പ്രകടനം കാഴ്ചവെച്ച താരം ഈ അടുത്ത് സിനിമയിലും അഭിനയിച്ചു.

## Article Content

മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പാര്‍വ്വതി കൃഷ്ണ. പല പരമ്പരകളിലും മികച്ച പ്രകടനം കാഴ്ചവെച്ച താരം ഈ അടുത്ത് സിനിമയിലും അഭിനയിച്ചു.

താരത്തിന്റെ ശക്തമായ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പ്രസവ ശേഷം വണ്ണം കുറച്ചതിനെ കുറിച്ചെല്ലാം പറഞ്ഞിരുന്നു.

**

ഗര്‍ഭിണിയായ സമയത്ത് ഒരുപാട് വിമര്‍ശനം നേരിട്ടു പാര്‍വ്വതി. നിറവയറുമായി ഡാന്‍സ് കളിച്ച വീഡിയോ പങ്കുവെച്ചതോടെ കൂടുതലും നെഗറ്റീവ് കമന്റ് വന്നത്. ഇതെ കുറിച്ച് താരം പറഞ്ഞിരുന്നു.

തന്റെ ജീവിതത്തിലെ സങ്കടങ്ങളും സന്തോഷമെല്ലാം പാര്‍വതി ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോള്‍ പുതിയ ഫോണ്‍ സ്വന്തമാക്കിയ സന്തോഷമാണ് താരം പങ്കിട്ടത്.

ഐഫോണ്‍ 14 പ്രൊ മാക്സ് കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇതിന് വേണ്ടി കാത്തിരിയ്ക്കുകയാണ്, അവസാനം എന്റെ കൈയ്യില്‍ കിട്ടി എന്നാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഫോണിന്റെ ചിത്രങ്ങളും നടി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

[https://www.instagram.com/parvathy_r_krishna/?utm_source=ig_embed&ig_rid=738a3c35-971e-40c8-be1f-91865eb545df**](https://www.instagram.com/parvathy_r_krishna/?utm_source=ig_embed&ig_rid=738a3c35-971e-40c8-be1f-91865eb545df)

ഈ കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് ആണ് ഐ ഫോണ്‍ 14 പ്രൊ മാക്സ് ഇന്ത്യയില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്തത്. പുറത്തിറങ്ങി രണ്ട് ആഴ്ചയ്ക്ക് അകം പാര്‍വ്വതി അത് സ്വന്തമാക്കി എന്ന് പറയുമ്പോള്‍, എത്രമാത്രം ആകാംക്ഷയോടെയാണ് ഒരു വര്‍ഷം നടി കാത്തിരുന്നത് എന്ന് ബോധ്യമാവും. ഇതിന് താഴെ ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70454/the-star-shared-the-new-happy-news-greetings-fans)