---
title: "എല്ലായിപ്പോഴും നന്നായി ഇരിക്കണമെന്ന ചിന്ത എനിക്കുണ്ട്; തബു പറയുന്നു"
english_title: "I always have the thought of being well; Tabu says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70439/i-always-have-the-thought-of-being-well-tabu-says"
published_at: "2022-09-24T12:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632eb19400c0b_thabu.jpg"
keywords: []
---

# എല്ലായിപ്പോഴും നന്നായി ഇരിക്കണമെന്ന ചിന്ത എനിക്കുണ്ട്; തബു പറയുന്നു

> **Lead Summary:** അമ്പതാം വയസ്സിലും മികച്ച കഥാപാത്രങ്ങളുമായി ഇന്ത്യന്‍ സിനിമയില്‍ തിളങ്ങുന്ന താരമാണ് തബു. മൂന്ന് ദശാബ്ദമായി താരം ഇന്ത്യൻ സിനിമയിൽ സജീവമാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രായത്തെ കുറിച്ചും സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും ചോദ്യം ഉയര്‍ന്നപ്പോള്‍, തബു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

അമ്പതാം വയസ്സിലും മികച്ച കഥാപാത്രങ്ങളുമായി ഇന്ത്യന്‍ സിനിമയില്‍ തിളങ്ങുന്ന താരമാണ് തബു. മൂന്ന് ദശാബ്ദമായി താരം ഇന്ത്യൻ സിനിമയിൽ സജീവമാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രായത്തെ കുറിച്ചും സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും ചോദ്യം ഉയര്‍ന്നപ്പോള്‍, തബു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പ്രത്യേക ദിനചര്യയൊന്നും പിന്തുടരുന്നില്ലെന്നും ഇമേജിനെ കുറിച്ച് ചിന്തിക്കുന്നതിനാൽ അത് നിലനിർത്താൻ ശ്രമിക്കുന്നുവെന്നും താരം പറയുന്നു. ' 'പ്രത്യേകിച്ച് ഒരു രഹസ്യവുമില്ല.

എന്റെ മേക്കപ്പ് ആർട്ടിസ്റ്റ് മിത്താലി ഒരിക്കല്‍ പറഞ്ഞു. മാഡം, താങ്കളുടെ സ്കിൻ നല്ലതാണ്. വീട്ടിലിരിക്കുമ്പോൾ എന്തെങ്കിലും ചെയ്യാറുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ചില ദിവസങ്ങളില്‍ കോഫി മുഖത്ത് ഇടാറുണ്ട്.

അപ്പോഴേയ്ക്കും അവർ എനിക്കൊരു ക്രീം നിർദേശിച്ചു. 50,000 രൂപയായിരുന്നു വില. ഞാൻ ഒരിക്കൽ അത് വാങ്ങി. പിന്നീട് അവ വാങ്ങിയിട്ടേയില്ല'- ചിരിയോടെ തബു പറഞ്ഞു.

സന്തോഷമാണോ സൗന്ദര്യം നിലനിർത്തുന്നതെന്ന ചോദ്യത്തിനു തബുവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. 'ഞാൻ എന്‍റെ മുഖത്തിനു വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യുന്നില്ല. പക്ഷേ, എല്ലായിപ്പോഴും നന്നായി ഇരിക്കണമെന്ന ചിന്ത എനിക്കുണ്ട്. അത് ഒരു നടി എന്ന രീതിയിൽ അല്ല.

എല്ലാവരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കണമെന്നാണല്ലോ ആഗ്രഹിക്കുന്നത്. അതിനു വേണ്ടി പരമാവധി ശ്രമിക്കും'- തബു കൂട്ടിച്ചേര്‍ത്തു.

മഖ്ബൂല്‍, ദി നെയിംസേക്ക് തുടങ്ങിയ ചിത്രങ്ങളില്‍ അടുത്തിടെ മികച്ച പ്രകടനമാണ് തബു കാഴ്ച വെച്ചത്. ഏറ്റവും ഒടുവിലെത്തിയ ഭൂല്‍ ഭുലയ്യ 2-ും തബുവിന്‍റെ വലിയ ഹിറ്റുകളിലൊന്നാണ്. നെറ്റ്ഫ്ലിക്സ് ചിത്രമായ ഖുഫിയയില്‍ സംവിധായകന്‍ വിശാല്‍ ഭരദ്വാജുമായി വീണ്ടും ഒന്നിക്കുകയാണ് തബു.

### Related Links & Sources
- [Original Story Source](https://moviemax.in/news/70439/i-always-have-the-thought-of-being-well-tabu-says)