---
title: "ചിലരൊക്കെ അത് കണ്ടാലും മൈന്‍ഡ് ചെയ്യാതെ പോവും; മഞ്ജു വാര്യര്‍ പറയുന്നു"
english_title: "Even if some people see it, they will not mind; Manju Warrier says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70430/even-if-some-people-see-it-they-will-not-mind-manju-warrier-says"
published_at: "2022-09-24T12:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632eabe1e4daa_manju_warrier.jpg"
keywords: []
---

# ചിലരൊക്കെ അത് കണ്ടാലും മൈന്‍ഡ് ചെയ്യാതെ പോവും; മഞ്ജു വാര്യര്‍ പറയുന്നു

> **Lead Summary:** മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍ . താരം സമ്മാനിച്ച ഓരോ കഥാപത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നവയാണ് . വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്നെങ്കിലും താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് .

## Article Content

മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍ . താരം സമ്മാനിച്ച ഓരോ കഥാപത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നവയാണ് . വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്നെങ്കിലും താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് .

ഇതിനിടെ ചേട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തിലും നടി അഭിനയിച്ചു. ഇപ്പോള്‍ കുട്ടിക്കാലത്ത് താനും ചേട്ടനും ചേര്‍ന്ന് കാണിച്ചിരുന്ന വികൃതിയെക്കുറിച്ചുള്ള മഞ്ജു പറയുകയാണ്. വെറ്റില മുറുക്കിക്കൊണ്ട് മരിച്ച പോലെ കിടന്ന് മറ്റുള്ളവരെ പറ്റിക്കുന്ന പരിപാടി തനിക്ക് ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു.

രണ്ടുനില വീട്ടിലായിരുന്നു അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത്. റോഡിന് തൊട്ടടുത്തായൊരു വരാന്തയുണ്ടായിരുന്നു. അച്ഛനും അമ്മയുമൊക്കെ കാണാതെ എങ്ങനൊക്കെയോ ആയാണ് വെറ്റില മുറുക്കുന്നത്. അതിലൂടെ ചുവന്ന വെള്ളം വരുമല്ലോ. അതുവെച്ചാണ് ആളുകളെ പേടിപ്പിക്കുന്നത്.

ആ വെള്ളം കാണിച്ച് മരിച്ച് പോയെന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കാമെന്നായിരുന്നു കരുതിയത്. ഞാനോ ചേട്ടനോ ഞങ്ങളിലാരാണ് കിടന്നതെന്നോര്‍മ്മയില്ല. ഒരാള്‍ കിടക്കുമ്പോള്‍ മറ്റേയാള്‍ ഉച്ചത്തില്‍ കരയണം.

ചിലരൊക്കെ അത് കണ്ടാലും മൈന്‍ഡ് ചെയ്യാതെ പോവും. പറ്റിപ്പാണെന്ന് മനസിലാവും. അമ്മയുടെ കൈയ്യില്‍ നിന്നും നല്ല അടി കിട്ടിയതോടെയാണ് ഞങ്ങള്‍ അത് നിര്‍ത്തിയതെന്ന് മഞ്ജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/70430/even-if-some-people-see-it-they-will-not-mind-manju-warrier-says)