---
title: "ആമിർ ഖാൻ്റെ മകൾ ഇറാ ഖാൻ വിവാഹിതയാകുന്നു? ആശംസകളുമായി മലയാളികൾ"
english_title: "Aamir Khan's daughter Ira Khan getting married? Greetings from Malayalees"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70408/aamir-khans-daughter-ira-khan-getting-married-greetings-from-malayalees"
published_at: "2022-09-24T11:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632e9aa7ecdff_era_ghaan.jpg"
keywords: []
---

# ആമിർ ഖാൻ്റെ മകൾ ഇറാ ഖാൻ വിവാഹിതയാകുന്നു? ആശംസകളുമായി മലയാളികൾ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആമിർഖാൻ. ബോളിവുഡ് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതുവെരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആമിർഖാൻ. ബോളിവുഡ് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതുവെരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല.

എങ്കിലും താരത്തിന് വലിയ രീതിയിലുള്ള സ്വീകരണം ആണ് മലയാളികൾ നൽകി വരുന്നത്. ഇതിന് കാരണം വളരെ മികച്ച സിനിമകളിൽ മാത്രമേ ആമിർഖാൻ അഭിനയിക്കുകയുള്ളൂ എന്നതുകൊണ്ടാണ്.

ഇറാ ഖാൻ എന്നാണ് ഇദ്ദേഹത്തിൻറെ മകളുടെ പേര്. സിനിമ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ് മകൾ എങ്കിലും ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഇവർക്ക് പ്രേക്ഷകർ നൽകിയിട്ടുണ്ട്.

മകളുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ കൂടി സജീവമാണ് ഇവർ. തന്റെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ ഇറാ ഖാൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

താരം ഒരു വ്യക്തിയുമായി പ്രണയത്തിലാണ് എന്ന വാർത്തകൾ കുറേ മാസങ്ങൾക്ക് മുൻപ് തന്നെ പുറത്തുവന്നതാണ്. നൂപുർ ശിഖർ എന്നാണ് ഇവരുടെ കാമുകൻറെ പേര്. ഇവർ ഇത്രയും നാൾ ഡേറ്റിംഗ് മാത്രമായിരുന്നു.

എന്നാൽ ഇവർ വിവാഹം ചെയ്യില്ല എന്നാണ് പലരും പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ആ സന്തോഷവാർത്ത എല്ലാവരെയും തേടി എത്തിയിരിക്കുകയാണ്. കാമുകൻ തന്നെയാണ് ഈ വാർത്ത ആരാധകരെ അറിയിച്ചത്. ഒരു വീഡിയോ രൂപത്തിലാണ് സന്തോഷവാർത്ത ഇദ്ദേഹം പങ്കുവെച്ചത്.

> “അതേ, അവൾ യെസ് പറഞ്ഞു” എന്നാണ് വീഡിയോയുടെ താഴെ ഇദ്ദേഹം കുറിച്ചത്. കയ്യിൽ മോതിരം അണിഞ്ഞു നിൽക്കുന്ന താരപുത്രിയെ നമുക്ക് കാണാൻ സാധിക്കും. ഇറ്റലിയിൽ നടന്ന ഒരു ഫിറ്റ്നസ് മത്സരത്തിൽ ഇരുവരും പങ്കെടുത്തിരുന്നു. അവിടെവച്ചാണ് ഇരുവരും പ്രൊപ്പോസ് ചെയ്തത്.

നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇനി എപ്പോഴാണ് വിവാഹ തീയതി എന്ന് മാത്രമേ ആരാധകർക്ക് അറിയാനുള്ളൂ.

### Related Links & Sources
- [Original Story Source](https://moviemax.in/news/70408/aamir-khans-daughter-ira-khan-getting-married-greetings-from-malayalees)