---
title: "'പട്ടായ ഡയറീസ്', പുതിയ ചിത്രങ്ങളുമായി അമൃതയും ഗോപി സുന്ദറും"
english_title: "'Pattaya Diaries', Amrita and Gopi Sundar with new pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70401/pattaya-diaries-amrita-and-gopi-sundar-with-new-pictures"
published_at: "2022-09-24T11:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632e9697e2129_amrutha_suresh_and_gopi_sundar.jpg"
keywords: []
---

# 'പട്ടായ ഡയറീസ്', പുതിയ ചിത്രങ്ങളുമായി അമൃതയും ഗോപി സുന്ദറും

> **Lead Summary:** ഗോപി സുന്ദറും അമൃത സുരേഷും സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാണ്. തങ്ങളുടെ യാത്രകളും സംഗീത പരിപാടികളും മറ്റ് വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കാറുമുണ്ട് ഇരുവരും.

## Article Content

ഗോപി സുന്ദറും അമൃത സുരേഷും സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാണ്. തങ്ങളുടെ യാത്രകളും സംഗീത പരിപാടികളും മറ്റ് വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കാറുമുണ്ട് ഇരുവരും.

ഇപ്പോഴിതാ തങ്ങളുടെ യാത്രയ്ക്കിടെ പകര്‍ത്തിയ ഒരു പുതിയ ചിത്രവുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് അമൃത സുരേഷും ഗോപി സുന്ദറും.

**

പട്ടായ യാത്രയ്ക്കിടെ പകര്‍ത്തിയ തങ്ങള്‍ ഇരുവരുടെയും ചിത്രവും വീഡിയോയുമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിലുള്ള മറ്റൊരു സാന്നിധ്യമാണ് പോസ്റ്റിനെ വൈറല്‍ ആക്കിയിരിക്കുന്നത്.

ഒരു കടുവയാണ് ചിത്രത്തില്‍ ഒപ്പമുള്ളത്. കടുവയെ തലോടുന്ന അമൃതയെയും ഗോപി സുന്ദറിനെയും വീഡിയോയില്‍ കാണാം. ഇത് 'പുലിയാണോ പൂച്ചയാണോ' എന്നതാണ് ആരാധകരില്‍ പലരുടെയും സംശയം.

[https://www.instagram.com/amruthasuresh/?utm_source=ig_embed&ig_rid=6d6b5b0d-8c5b-45d1-bbf3-3272bae2bd64**](https://www.instagram.com/amruthasuresh/?utm_source=ig_embed&ig_rid=6d6b5b0d-8c5b-45d1-bbf3-3272bae2bd64)**

'പുലിവാല് പിടിച്ചോ' എന്നും പലരും കമന്റ് ഇടുന്നുണ്ട്. എന്തായാലും വളരെ വേഗത്തിലാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.

**

വന്യമൃഗങ്ങളെ പേടിയില്ലാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച്, കാട്ടാനകളെ കാണുന്നത് തന്നെ പലര്‍ക്കും ഭയമാണ്. കാട്ടാനകളുടെ വീഡിയോകള്‍ കണ്ട് പേടിക്കുന്നവരും ഉണ്ടാകാം. എന്നാല്‍ ഇവിടെ ഒരു കാട്ടാനയുടെ മനോഹരമായ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

തമിഴ്നാട്ടില്‍ നിന്നുള്ള ദൃശ്യമാണിത്. കൂട്ടംതെറ്റിയ കുട്ടിയാനയെ തന്‍റെ അരികില്‍ തിരികെ എത്തിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറയുന്ന അമ്മയാനയുടെ ദൃശ്യമാണിത്.

രണ്ടാഴ്ച മാത്രം പ്രായമുള്ള കുട്ടിയാനയാണ് കൂട്ടംതെറ്റിയത്. നീലഗിരിയിലെ പന്തല്ലൂരിലാണ് സംഭവം നടന്നത്. ഒരു ദിവസം നീണ്ടുനിന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശ്രമഫലമായാണ് കുട്ടിയാനയെ അമ്മയാനയുടെ അരികില്‍ എത്തിക്കാന്‍ സാധിച്ചത്.

[https://twitter.com/i/status/1572957006121816067**](https://twitter.com/i/status/1572957006121816067)

കുട്ടിയാനയെ തിരികെ കിട്ടിയതിന്‍റെ സന്തോഷം പ്രകടിപ്പിക്കുന്ന അമ്മയാനയെ ആണ് വീഡിയോയില്‍ കാണുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ചതിന് ശേഷം ആനക്കൂട്ടം തിരികെ വനത്തിലേയ്ക്ക് പോകുന്നതും വീഡിയോയില്‍ കാണാം.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഉള്‍പ്പെടെ നിരവധി പേര്‍ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. 24300-ല്‍ പരം ആളുകളാണ് സുശാന്ത നന്ദ പങ്കുവെച്ച വീഡിയോ ഇതുവരെ കണ്ടത്.

1900-ല്‍ അധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. മനോഹരം, ക്യൂട്ട് തുടങ്ങിയ കമന്‍റുകളും ആളുകള്‍ പങ്കുവച്ചു. കുട്ടിയാനയെ രക്ഷിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രശംസിക്കാനും സോഷ്യല്‍ മീഡിയ മറന്നില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/70401/pattaya-diaries-amrita-and-gopi-sundar-with-new-pictures)