logo

മോഡലായി കിയാര വൈറലായി ചിത്രങ്ങള്‍ കാണാം

Published at Dec 10, 2020 04:37 PM മോഡലായി കിയാര വൈറലായി ചിത്രങ്ങള്‍ കാണാം

മലയാളികള്‍ക്ക് ഇടയിലെ ഇഷ്ട്ട നായികയാണ്  മുക്ത.അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തിയത്. ചിത്രത്തിൽ സലീംകുമാറിന്റെ ഇളയ മകളായ ലിസ്സമ്മ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്.

ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ് ഈ ചിത്രം. മലയാളത്തിലൂടെയാണ് മുക്തയുടെ അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.

വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത മുക്ത അടുത്തിടെ മിനിസ്ക്രീനിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയായിരുന്നു.


കൂടത്തായി എന്ന ക്രൈം ത്രില്ലർ പരമ്പരയിലൂടെയായിരുന്നു നടിയുടെ മടങ്ങി വരവ്. ഡോളി എന്ന കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിച്ചത്. രണ്ടാം വരവിൽ നടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

അഭിനയത്തിന് നടി ചെറിയ ഇടവേള നൽകിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മകൾ കൺമണിക്കും ഭർത്താവിനും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മുക്തയുടെ മകൾ കൺമണി എന്ന കിയാരയുടെ ഗംഭീര ചിത്രമാണ്.


റിമി ടോമിയുടെ വീഡിയോയിലൂടെ കിയാര എന്ന കൺമണി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്.മുക്ത തന്നെയാണ് കൺമണിയുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സൂപ്പർ മോഡൽ എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ മുക്ത പരിചയപ്പെടുത്തിയ മോഡൽ വൈറലായിട്ടുണ്ട്. നേരത്തെ 'പെരുമഴക്കാലം' എന്ന ചിത്രത്തിലെ 'ചെന്താർമിഴി...

പൂന്തേൻ മൊഴി, കണ്ണിനു കണ്ണാം എൻ കൺമണി' എന്ന പാട്ടിന് മുക്തയ്ക്കൊപ്പം ചുവട് വെച്ച് കൺമണിയും എത്തിയിരുന്നു. ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Mukta is the favorite heroine among the Malayalees. The actress played the role of Salim Kumar's youngest daughter Lissamma in the film

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories