---
title: "ജീവയോട് ദേഷ്യപ്പെട്ട് അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയി ശ്വേതാ മേനോൻ"
english_title: "Shweta Menon got angry with Jeeva and walked out of the interview"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70313/shweta-menon-got-angry-with-jeeva-and-walked-out-of-the-interview"
published_at: "2022-09-23T20:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632dc8b19e443_jeeva_and_swatha_menon.jpg"
keywords: []
---

# ജീവയോട് ദേഷ്യപ്പെട്ട് അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയി ശ്വേതാ മേനോൻ

> **Lead Summary:** സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു വീഡിയോ ആണ്. ടെലിവിഷൻ അഭിമുഖത്തിനിടയിൽ ജീവയോട് ദേഷ്യപ്പെട്ടു പോകുന്ന ശ്വേതാ മേനോൻ ആണ് വീഡിയോയിൽ ഉള്ളത്. ജീവയുടെ ചില ചോദ്യങ്ങൾ കേട്ട് ദേഷ്യം പിടിച്ചു കൊണ്ടാണ് ശ്വേത ഇറങ്ങിപ്പോകുന്നത്. വളരെ പ്രകോപിത ആയിട്ടാണ് താരം ഇറങ്ങിപ്പോകുന്നത് എന്ന് വീഡിയോയിൽ നിന്നും വ്യക്തം.

## Article Content

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു വീഡിയോ ആണ്. ടെലിവിഷൻ അഭിമുഖത്തിനിടയിൽ ജീവയോട് ദേഷ്യപ്പെട്ടു പോകുന്ന ശ്വേതാ മേനോൻ ആണ് വീഡിയോയിൽ ഉള്ളത്. ജീവയുടെ ചില ചോദ്യങ്ങൾ കേട്ട് ദേഷ്യം പിടിച്ചു കൊണ്ടാണ് ശ്വേത ഇറങ്ങിപ്പോകുന്നത്. വളരെ പ്രകോപിത ആയിട്ടാണ് താരം ഇറങ്ങിപ്പോകുന്നത് എന്ന് വീഡിയോയിൽ നിന്നും വ്യക്തം.

എന്നാൽ സത്യത്തിൽ ഇത് ഒരു പ്രാങ്ക് ആയിരുന്നു. ജീവിയെ പറ്റിക്കുവാൻ വേണ്ടി ശ്വേതാ മേനോനും പരിപാടിയുടെ അണിയറ പ്രവർത്തകരും കൂടി ഒപ്പിച്ച പണിയാണ് ഇത്. ജീവിതത്തിൽ ഏറ്റവും ക്രേസിയായി ചെയ്ത കാര്യത്തെക്കുറിച്ച് ജീവാ ശ്വേതയോട് ചോദിക്കുകയുണ്ടായി.

**

ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നും ഇന്നത്തെ കാര്യം പറയുകയാണെങ്കിൽ ഒരു തയ്യാറെടുപ്പുമില്ലാതെയാണ് ഇങ്ങനെയൊരു അഭിമുഖത്തിൽ പിടിച്ചിരുത്തിയത് എന്നും താരം പറയുന്നു.

ചിത്രത്തിനുവേണ്ടി പ്രസവം ഷൂട്ട് ചെയ്തത് വളരെ ക്രേസിയായിരുന്നു എന്നും ഇനിയും അവസരം വന്നാൽ അങ്ങനെ ചിത്രീകരിക്കുന്നതിൽ പ്രശ്നമില്ല എന്നും വിഷുവേത വ്യക്തമാക്കുന്നു. ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോൾ സൽമാൻഖാനുമായി പ്രണയത്തിലാണ് എന്ന് തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു എന്ന് നടി വ്യക്തമാക്കി.

തന്റെ വിവാഹമോചനം ഇടയ്ക്കിടയ്ക്ക് നടക്കാറുണ്ട്. ജീവയെക്കുറിച്ച് കുറെ കേട്ടിട്ടുണ്ട് എന്നും ഇതുപോലുള്ള മണ്ടൻ ചോദ്യങ്ങൾ ഒരിക്കലും അംഗീകരിക്കില്ല എന്നും ശ്വേതാ പറയുന്നു. അഭിമുഖത്തിന് വരുമ്പോൾ തന്റെ ചിത്രങ്ങൾ കണ്ടിട്ട് വരണമായിരുന്നു എന്നും നടി പറയുന്നുണ്ട്.

[https://youtu.be/aiVCDL_b570**](https://youtu.be/aiVCDL_b570)

ഇതിനിടയിൽ ചില മലയാളം വാക്കുകളുടെ അർത്ഥം ജീവ ചോദിച്ചത് ശ്വേതയ്ക്ക് ഇഷ്ടപ്പെടുന്നില്ല. തനിക്ക് ഇത് അറിയില്ല എന്ന് ജീവക്ക് അറിയുന്നതാണ് എന്ന് പറഞ്ഞാണ് ശ്വേതാ ഇറങ്ങിപ്പോകുന്നത്. പോയി കുറച്ച് മിനിറ്റ് കഴിഞ്ഞ് താരം തിരിച്ചെത്തി ജീവയെ കേട്ടിപ്പിടിക്കുന്നുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70313/shweta-menon-got-angry-with-jeeva-and-walked-out-of-the-interview)