---
title: "മധുവിന് പിറന്നാൾ ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും"
english_title: "Mammootty and Mohanlal wish Madhu on his birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70300/mammootty-and-mohanlal-wish-madhu-on-his-birthday"
published_at: "2022-09-23T19:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632dbe1d87661_madhu.jpg"
keywords: []
---

# മധുവിന് പിറന്നാൾ ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

> **Lead Summary:** മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ വളർച്ചയ്ക്കൊപ്പം സ‍‍ഞ്ചരിച്ച പ്രിയ നടൻ മധുവിന്റെ 89ാം പിറന്നാളാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് മലയാള സിനിമയുടെ കാരണവർക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്.

## Article Content

മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ വളർച്ചയ്ക്കൊപ്പം സ‍‍ഞ്ചരിച്ച പ്രിയ നടൻ മധുവിന്റെ 89ാം പിറന്നാളാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് മലയാള സിനിമയുടെ കാരണവർക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്.

ഈ അവസരത്തിൽ മമ്മൂട്ടിയും മോഹൻലാലും പങ്കുവെച്ച ആശംസയാണ് ശ്രദ്ധനേടുന്നത്. 'എന്റെ സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ', എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ, 'എൻ്റെ പ്രിയപ്പെട്ട മധു സാറിന് ഒരായിരം ജന്മദിനാശംസകൾ', എന്നാണ് മോഹൻലാൽ എഴുതിയത്.

മധുവിനൊപ്പമുള്ള ഫോട്ടോകളും ഇരുവരും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് മധുവിന് ആശംസകളുമായി രം​ഗത്തെത്തിയത്.

ചെയ്ത കഥാപാത്രങ്ങളുടെ പേരിലോ, രസകരമായ ഡയലോഗുകള്‍ മുന്‍നിര്‍ത്തിയോ മലയാള സിനിമാ താരങ്ങളും അവരുടെ കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

ബിജു മേനോന്റെ റോമന്‍സ് സിനിമയിലെ പള്ളീലച്ചന്‍ കഥാപാത്രവും മരുഭൂമിയിലെ ആനയിലെ അറബി വേഷവും ചേര്‍ത്താണ് ട്രോള്‍. ”അല്‍ഹംദുലില്ലാ, ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ബിജുമേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു” എന്ന ക്യാപ്ഷനോടെയാണ് വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നത്.

ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ആയ ബിജു മേനോന്‍ എന്ന വ്യക്തി ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് മെസ്സേജില്‍ പറയുന്നത്. ബിജു മേനോന്റെ ‘റോമന്‍സ്’ എന്ന സിനിമയിലെ പള്ളീലച്ചന്‍ കഥാപാത്രവും ‘മരുഭൂമിയിലെ ആന’ എന്ന സിനിമയിലെ അറബി വേഷവും ചേര്‍ത്താണ് ട്രോള്‍. ചാറ്റ് കണ്ടാല്‍ പലതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടതായി മനസിലാക്കാം.

ഇത് കണ്ടാലുള്ള ബിജു മേനോന്റെ ഭാവം എന്താവും എന്ന് ഭാവനയില്‍ വിരിഞ്ഞ തരത്തിലാണ് ട്രോളുകള്‍. ഓണത്തിന് റിലീസ് ചെയ്ത ‘ഒരു തെക്കന്‍ തല്ല് കേസ്’ ആണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ അമ്മിണിപ്പിള്ള എന്ന നാടന്‍ ചട്ടമ്പിയുടെ വേഷമാണ് ബിജു മേനോന്‍ അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70300/mammootty-and-mohanlal-wish-madhu-on-his-birthday)