---
title: "പൊറോട്ട കഴിക്കേണ്ടത് എങ്ങനെ? അജുവിനും സാനിയയ്ക്കും ക്ലാസെടുത്ത് നിവിൻ"
english_title: "Now a video of Nipin Pauly is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70269/now-a-video-of-nipin-pauly-is-going-viral"
published_at: "2022-09-23T16:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d9140e62e4_nivin_poli.jpg"
keywords: []
---

# പൊറോട്ട കഴിക്കേണ്ടത് എങ്ങനെ? അജുവിനും സാനിയയ്ക്കും ക്ലാസെടുത്ത് നിവിൻ

> **Lead Summary:** മലയാളികളുടെ പ്രിയ താരങ്ങളാണ് അജു വർ​ഗീസും നിവിൻ പോളിയും. 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഇരുവരും ഇന്ന്, മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത താരങ്ങളായി മാറി. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങൾക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്.

## Article Content

മലയാളികളുടെ പ്രിയ താരങ്ങളാണ് അജു വർ​ഗീസും നിവിൻ പോളിയും. 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഇരുവരും ഇന്ന്, മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത താരങ്ങളായി മാറി. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങൾക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്.

'സാറ്റർഡേ നൈറ്റ്' എന്ന ചിത്രമാണ് നിവിന്റേയും അജുവിന്റേതുമായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഈ അവസരത്തിൽ അജു പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. നിവിന്‍, അജു, സാനിയ എന്നിവരാണ് വീഡിയോയിൽ ഉള്ളത്. പൊറോട്ടയും മട്ടൻ കറിയും ആസ്വദിച്ച് കഴിക്കുന്ന നിവിനെ വീഡിയോയിൽ കാണാം.

കൊല്ലം ‘എഴുത്താണിക്കട’ യില്‍ വെച്ചാണ് താരങ്ങൾ ആഹാരം കഴിക്കുന്നത്. എങ്ങനൊണ് പൊറോട്ട കഴിക്കേണ്ടതെന്ന് നിവിൻ സാനിയയ്ക്കും അജുവിനും പഠിപ്പിച്ചു കൊടുക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. വീഡിയോ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

> "നിവിൻ തിന്നുന്നത്  നോക്കി ഇരിക്കുന്ന അജു. മട്ടനും പൊറോട്ടയും പപ്പടവും ആഹാ വെട്ടുകേക്ക് അതിലും സൂപ്പർ, ഇത് മനഃപ്പൂർവ്വാ ഇന്ന് ഹർത്താലായോണ്ടല്ലേ നമ്മളെ ഇങ്ങനെ കൊതിപ്പിക്കുന്നത്", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

[**https://www.facebook.com/AjuVargheseOfficial/videos/1261823304653161/?t=3**](https://www.facebook.com/AjuVargheseOfficial/videos/1261823304653161/?t=3)

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സാറ്റർഡേ നൈറ്റ്'. അജു വർ​ഗീസ്, നിവിൻ പോളി, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസറും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു.

'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'സാറ്റർഡേ നൈറ്റ്'. . സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70269/now-a-video-of-nipin-pauly-is-going-viral)