---
title: "ഒരു ദിവസം ഷൂട്ടിന് ഏഴ് മണിക്ക് നയന്‍താര വന്നു; ആ സംഭവം വെളിപ്പെടുത്തി സിദ്ദിഖ്"
english_title: "One day Nayanthara came for the shoot at seven o'clock; Siddique disclosed that incident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70253/one-day-nayanthara-came-for-the-shoot-at-seven-oclock-siddique-disclosed-that-incident"
published_at: "2022-09-23T14:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d7c1ce14f9_dileep_and_nayanthara.jpg"
keywords: []
---

# ഒരു ദിവസം ഷൂട്ടിന് ഏഴ് മണിക്ക് നയന്‍താര വന്നു; ആ സംഭവം വെളിപ്പെടുത്തി സിദ്ദിഖ്

> **Lead Summary:** സിദ്ദിഖ് സംവിധാനം ചെയ്ത് ഒരു മലയാള ചലച്ചിത്രമാണ് ബോഡി ഗാര്‍ഡ്. ദിലീപ്, നയന്‍താര, മിത്ര കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ . ബോഡി ഗാര്‍ഡ് ഒരു പ്രണയ, തമാശ ചിത്രം അണ്. ഇപ്പോള്‍ സിദ്ദിഖ് സഫാരി ടിവിയില്‍ സംസാരിക്കവെ സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവത്തെ കുറിച്ച് പറഞ്ഞു.

## Article Content

സിദ്ദിഖ് സംവിധാനം ചെയ്ത് ഒരു മലയാള ചലച്ചിത്രമാണ് ബോഡി ഗാര്‍ഡ്. ദിലീപ്, നയന്‍താര, മിത്ര കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ . ബോഡി ഗാര്‍ഡ് ഒരു പ്രണയ, തമാശ ചിത്രം അണ്. ഇപ്പോള്‍ സിദ്ദിഖ് സഫാരി ടിവിയില്‍ സംസാരിക്കവെ സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവത്തെ കുറിച്ച് പറഞ്ഞു.

ചിത്രത്തിലേക്ക് നയന്‍താരയെ എത്തിച്ചതിനെ കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞു. ആദ്യം മറ്റൊരു നടിയെ ആയിരുന്നു തീരുമാനിച്ചത്. പിന്നീട് ആ നടിക്ക് മറ്റൊരു ചിത്രം ഉള്ളതിനാല്‍ ബോഡി ഗാര്‍ഡില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല, ഇതോടെയാണ് ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം നയനിനെ ഇതിലേക്ക് വിളിക്കുന്നത്.

ഷൂട്ടിംഗ് ഉള്ള ദിവസം നയന്‍ കൃത്യം 9 മണിക്ക് വരുമെന്ന് സിദ്ദിഖ് പറയുന്നു. 8.55 ആവുമ്പോഴേക്കും വിത്ത് മേക്ക് അപ്പ് ലൊക്കേഷനിലെത്തും. നമ്മള്‍ എടുത്താലും എടുത്തില്ലെങ്കിലും നയന്‍ വന്നിരിക്കും’ ‘വളരെ പ്രൊഫഷണല്‍ ആണ് നയന്‍താര.

ഒരു റിഹേഴ്‌സല്‍ ഒരു ടേക്ക്. കാരവാനില്‍ പോലും പോയിരിക്കില്ല. നല്ല ഗ്യാപ്പുണ്ട് നയന്‍ ഇത്തിരി നേരം പോയിരുന്നോളൂ എന്ന് പറഞ്ഞാല്‍ മാത്രമേ ഷൂട്ടിംഗ് സ്ഥലത്ത് നിന്നും കാരവാനിലേക്ക് പോലും നയന്‍ പോവുകയുള്ളു.

ഒരു ദിവസം ഷൂട്ടിന് ഏഴ് മണിക്ക് നയന്‍താര വന്നു. പക്ഷെ ദിലീപ് വന്നില്ല. ദിലീപ് വരുമ്പോള്‍ 11 മണിയായി. അന്ന് ദിലീപിനെ നയന്‍താര കളിയാക്കി വിളിച്ചതാണ് സല്‍മാന്‍ ഖാന്‍ എന്ന്. കാരണം സല്‍മാന്‍ എപ്പോഴും താമസിച്ചാണ് ഷൂട്ടിംഗിന് വരിക സിദ്ദിഖ് പറഞ്ഞു..

### Related Links & Sources
- [Original Story Source](https://moviemax.in/news/70253/one-day-nayanthara-came-for-the-shoot-at-seven-oclock-siddique-disclosed-that-incident)