---
title: "എവര്‍ഗ്രീന്‍ താരം മഞ്ജു ചേച്ചിക്കൊപ്പം, ചിത്രം പങ്കുവെച്ച് താരം "
english_title: "The actor shared the picture with Evergreen star Manju Chechi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70235/the-actor-shared-the-picture-with-evergreen-star-manju-chechi"
published_at: "2022-09-23T13:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d6b7ba10e8_maidhili_and_manju.jpg"
keywords: []
---

# എവര്‍ഗ്രീന്‍ താരം മഞ്ജു ചേച്ചിക്കൊപ്പം, ചിത്രം പങ്കുവെച്ച് താരം 

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മൈഥിലി. നിരവധി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ഈ നടിക്ക് ലഭിച്ചു. അടുത്തിടെയാണ് മൈഥിലിയുടെ വിവാഹം കഴിഞ്ഞത്. ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയെ വിവാഹം ചെയ്തത്. ഗുരുവായൂരില്‍ വെച്ചാണ് വിവാഹം നടന്നത്. വളരെ ലളിതമായിട്ട് ആയിരുന്നു വിവാഹം നടത്തിയിരുന്നത്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മൈഥിലി. നിരവധി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ഈ നടിക്ക് ലഭിച്ചു. അടുത്തിടെയാണ് മൈഥിലിയുടെ വിവാഹം കഴിഞ്ഞത്. ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയെ വിവാഹം ചെയ്തത്. ഗുരുവായൂരില്‍ വെച്ചാണ് വിവാഹം നടന്നത്. വളരെ ലളിതമായിട്ട് ആയിരുന്നു വിവാഹം നടത്തിയിരുന്നത്.

കുറച്ചുകാലമായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്ന താരം തന്റെ വിശേഷങ്ങളൊന്നും അങ്ങനെ പങ്കുവയ്ക്കാറുണ്ടായിരുന്നില്ല, പെട്ടെന്ന് ഒരു ദിവസമാണ് വിവാഹത്തെക്കുറിച്ച് താരം പറഞ്ഞത്.

പിന്നാലെ ഈ കഴിഞ്ഞ ഓണ ദിനത്തില്‍ അമ്മയാകാന്‍ പോകുന്ന സന്തോഷവും നടി അറിയിച്ചു. ഇപ്പോള്‍ ചട്ടമ്പിയുടെ പ്രമോഷന് പരിപാടിക്ക് എത്തിയിരിക്കുകയാണ് നടി.

നിറവയറില്‍ തന്നെ മൈഥിലി ചട്ടമ്പിയുടെ പ്രമോഷന് എത്തിയത്. ചട്ടമ്പിയുടെ പ്രമോഷന്‍ ചടങ്ങില്‍ മൈഥിലി തന്നെയായിരുന്നു താരം. ഇപ്പോഴിതാ ചട്ടമ്പിയുടെ പ്രമോഷന് പോയപ്പോള്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം നിന്ന് സൗഹൃദം പുതുക്കിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മൈഥിലി.

എവര്‍ഗ്രീന്‍ താരം മഞ്ജു ചേച്ചിക്കൊപ്പമെന്ന ക്യാപ്ഷനോടെയായാണ് മൈഥിലി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഗ്രേസിനൊപ്പമുള്ള പഴയ ഫോട്ടോയും മൈഥിലി പങ്കുവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/70235/the-actor-shared-the-picture-with-evergreen-star-manju-chechi)