ആരതി കലിപ്പന്റെ കാന്താരിയൊന്നുമല്ല; വെളിപ്പെടുത്തി റോബിന്‍

ആരതി കലിപ്പന്റെ കാന്താരിയൊന്നുമല്ല;  വെളിപ്പെടുത്തി റോബിന്‍
Sep 23, 2022 12:10 PM | By Susmitha Surendran

ഡോ റോബിന്‍ രാധകൃഷ്ണനാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും തരംഗമുണ്ടാക്കി തിളങ്ങി നില്‍ക്കുന്ന താരം. അഭിമുഖം എടുക്കാന്‍ വന്ന ആരതി പൊടി എന്ന പെണ്‍കുട്ടിയുമായി താരം ഇഷ്ടത്തിലാവുകയായിരുന്നു. 

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരതിയും റോബിനും തമ്മിലുള്ള വിവാഹം നടക്കും. കഴിഞ്ഞ ദിവസം റോബിന്‍ പങ്കെടുത്ത അഭിമുഖത്തില്‍ ആരതിയും എത്തിയിരുന്നു. ആരതിയുമായിട്ടുള്ള പ്രണയത്തെ കുറിച്ചും ഇപ്പോഴത്തെ സാഹചര്യങ്ങളെന്താണെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ താരങ്ങള്‍ പറഞ്ഞിരിക്കുകയാണ്. 


ഇപ്പോള്‍ റോബിന്‍ അലറുന്നില്ലെന്നൊരു പരാതി ഉയര്‍ന്ന് വരുന്നുണ്ട്. അതിന്റെ കാരണമെന്താണെന്നാണ് അവതാരക ചോദിച്ചത്.. 'കുറച്ച് അലറിയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് ആരതി പറയുന്നു.

അങ്ങനെ അലറിയിട്ട് അദ്ദേഹത്തിന്റെ സൗണ്ടൊക്കെ പോയി. അതാണ് അങ്ങനെ പറഞ്ഞതെന്നും താരം സൂചിപ്പിച്ചു. പക്ഷേ ഞാന്‍ അലറി സംസാരിക്കുന്നതാണ് എല്ലാവര്‍ക്കും വേണ്ടതെന്നാണ് റോബിന്റെ അഭിപ്രായം. ഞാന്‍ ബിഗ് ബോസില്‍ നിന്നും അങ്ങനെ സംസാരിച്ച് തുടങ്ങിയതിനാല്‍ എല്ലാവര്‍ക്കും അതാണ് ഇഷ്ടമെന്ന് റോബിന്‍ പറയുന്നു. 

'ഞാന്‍ ഇടയ്ക്ക് ചില മണ്ടത്തരമൊക്കെ കാണിക്കാറുണ്ട്. വീട്ടില്‍ നിന്ന് അതിന് വഴക്ക് കിട്ടാറുണ്ട്. പക്ഷേ എന്ത് കാണിച്ചാലും ഇദ്ദേഹം ഒട്ടും ദേഷ്യം പിടിക്കാറില്ല. റോബിനെ പരിചയപ്പെടുന്നതിന് മുന്‍പ് അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്.


പക്ഷേ അങ്ങനെയല്ലെന്നാണ് ആരതി പറയുന്നു. വളരെ അപൂര്‍വ്വമായിട്ടാണ് അദ്ദേഹം ദേഷ്യപ്പെടുന്നതെന്നും' ആരതി കൂട്ടിച്ചേര്‍ത്തു. 'കല്യാണം കഴിക്കുന്ന കുട്ടിയെ ഒരു മോളെ പോലെ നോക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റോബിനും പറയുന്നു. മുന്‍പേ താന്‍ അങ്ങനെ ആഗ്രഹിച്ചിരുന്നതാണ്'.

'തോല്‍ക്കാന്‍ മനസില്ലാത്ത ആളുകളാണ് ഞങ്ങള്‍ രണ്ട് പേരും. ഇതുകൊണ്ടാണ് പുള്ളിക്കാരിയെ ഇഷ്ടപ്പെട്ടതെന്ന് മനസിലായില്ലേന്ന് റോബിന്‍ ചോദിക്കുന്നു. ആരതി കലിപ്പന്റെ കാന്താരിയൊന്നുമല്ല. പരസ്പരം ധാരണയോട് കൂടി പോവുന്ന രണ്ട് വ്യക്തികളാണ് ഞങ്ങള്‍. രണ്ടാളും ഇഷ്ടപ്പെടുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്തെങ്കിലുമൊക്കെ പറഞ്ഞ് പിരിക്കാന്‍ ശ്രമിച്ചാലും നടക്കില്ല. ഞങ്ങള്‍ മുന്നോട്ട് പോവുമെന്ന് തന്നെ റോബിന്‍ പറയുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ ആരതിയെ മാത്രം ഫോളോ ചെയ്യുന്നതിന് കാരണമുണ്ട്. ഞാന്‍ കല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയെ മാത്രമേ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുകയുള്ളു എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സാധാരണക്കാരനായ എന്റെ ഒരു ആഗ്രഹം മാത്രമാണത്. അതിനപ്പുറം മറ്റൊന്നുമില്ല. ഞാന്‍ ഫോളോ ചെയ്തില്ലെന്ന് കരുതി മറ്റുള്ളവരോടുള്ള ഇഷ്ടം ഇല്ലാതായി പോവുന്നില്ലെന്നും റോബിന്‍ സൂചിപ്പിച്ചു. 

Aarti is not Kalipan's kanthari; Robin revealed

Next TV

Related Stories
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
#biggboss |  'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

Apr 24, 2024 09:21 AM

#biggboss | 'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും...

Read More >>
#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

Apr 23, 2024 10:48 PM

#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

ഇതോടെ പുറത്തിറങ്ങിയ ​ഗബ്രി, യു ലവ് മീ എന്ന് ജാസ്മിനോട് ചോദിക്കുന്നുണ്ട്....

Read More >>
#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

Apr 23, 2024 10:29 PM

#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

പിന്നാലെ ബി​ഗ് ബോസ് അദ്ദേഹത്തെ കൺഫഷൻ റൂമിലേക്ക്...

Read More >>
#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

Apr 22, 2024 08:20 PM

#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

വര്‍ഷങ്ങള്‍ക്കിപ്പുറം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജി ജി നായരും ശാലു മേനോനും വേര്‍പിരിയുകയും...

Read More >>
Top Stories