---
title: "സമാന്ത വീണ്ടും വിവാഹത്തിനൊരുങ്ങുന്നു? പുതിയ റിപ്പോർട്ട്   "
english_title: "Samantha getting married again? New report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70186/samantha-getting-married-again-new-report"
published_at: "2022-09-23T11:46:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d4f813c244_samantha.jpg"
keywords: []
---

# സമാന്ത വീണ്ടും വിവാഹത്തിനൊരുങ്ങുന്നു? പുതിയ റിപ്പോർട്ട്   

> **Lead Summary:** ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സമാന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2017 ല്‍ കൊട്ടി ആഘോഷിച്ചു നടത്തി വിവാഹമായിരുന്നു ഇത്. എന്നാല്‍ 2021 ല്‍ ഇവര്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു ഈ വാര്‍ത്ത. എന്നാല്‍ പിരിഞ്ഞതിന്റെ കാരണം രണ്ടുപേരും പറഞ്ഞില്ല. പരസ്പരം ദേശ്യം ഉണ്ടെന്ന് മാത്രം താരങ്ങള്‍ പറഞ്ഞു.

## Article Content

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സമാന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2017 ല്‍ കൊട്ടി ആഘോഷിച്ചു നടത്തി വിവാഹമായിരുന്നു ഇത്. എന്നാല്‍ 2021 ല്‍ ഇവര്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു ഈ വാര്‍ത്ത. എന്നാല്‍ പിരിഞ്ഞതിന്റെ കാരണം രണ്ടുപേരും പറഞ്ഞില്ല. പരസ്പരം ദേശ്യം ഉണ്ടെന്ന് മാത്രം താരങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരും ഡിവോഴ്സിനെക്കുറിച്ച് വ്യക്തമാക്കിയത്. ഇതോടെയായിരുന്നു ഇവരുടെ വ്യക്തിജീവിതം ചര്‍ച്ചയായി മാറിയത്. ഈ അടുത്ത് മകന്‍ സന്തുഷ്ടനാണെന്ന് നാഗാര്‍ജുന പറഞ്ഞിരുന്നു. ഇതിനിടെ മറ്റൊരു നടിയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിലും നാഗചൈതന്യയുടെ പേര് വന്നു.

ഇപ്പോഴിതാ സമാന്ത വീണ്ടും വിവാഹത്തിനൊരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിട്ടുള്ളത്. സദ്ഗുരുവിന്റെ നിര്‍ദേശപ്രകാരമായാണ് താരം വീണ്ടും വിവാഹിതയാവാന്‍ സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് നടി പ്രതികരിച്ചിട്ടില്ല.

ഇനിയൊരു പ്രണയമോ വിവാഹമോ വേണ്ടെന്ന നിലപാടിലാണ് താനെന്നായിരുന്നു മുന്‍പ് സമാന്ത പറഞ്ഞത്. എന്നാല്‍ സദ്ഗുരുവിന്റെ വാക്കുകള്‍ നടിയുടെ തീരുമാനം മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നും സജീവമല്ല നടി, തന്റെ ത്വക്ക് രോഗ ചികിത്സക്കായി അമേരിക്കയിലേക്ക് പോവുകയാണ് സാമന്ത. ഇതുകൊണ്ട് പൊതുപരിപാടികളില്‍ നിന്നടക്കം മാറി നില്‍ക്കുകയാണ് സമാന്ത .

### Related Links & Sources
- [Original Story Source](https://moviemax.in/news/70186/samantha-getting-married-again-new-report)