അമ്മയെപ്പോലെ വധുവായി സൗഭാഗ്യ; വീഡിയോ

അമ്മയെപ്പോലെ വധുവായി സൗഭാഗ്യ; വീഡിയോ
2022-09-23T11:32:00 | By Susmitha Surendran

സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച താരകുടുംബമാണ് താര കല്യാണിന്‍റേത്. അമ്മ സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവ് അർജുൻ, ഇപ്പോള്‍ സൗഭാഗ്യയുടെ മകള്‍ സുദര്‍ശന എന്നിവരെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്.

സമൂഹ മാധ്യമങ്ങളില്‍ സജ്ജീവമായ കുടുംബം, തങ്ങളുടെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അമ്മയെപ്പോലെ വധുവായി ഒരുങ്ങി നില്‍ക്കുന്ന സൗഭാഗ്യയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

താര കല്യാണിന്‍റെ യുട്യൂബ് ചാനലിലൂടെ ആണ് വീഡിയോ വൈറലാകുന്നത്. വിവാഹദിനത്തിൽ താൻ വധുവായി ഒരുങ്ങിയതു പോലെ മകള്‍ സൗഭാഗ്യയെ ഒരുക്കിയത് താര കല്യാൺ തന്നെയാണ്. തന്നെപ്പോലെ മകളെയും കാണാനുള്ള ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ താര പറയുന്നു.

സെറ്റ് സാരിയും ചുവന്ന ബ്ലൗസുമായിരുന്നു താരയുടെ വിവാഹ വേഷം. അതിനോട് സാദൃശ്യമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും താര സംഘടിപ്പിച്ചിരുന്നു. തന്റെ വിവാഹ ലുക്കിൽ മകളെ ഒരുക്കിയാൽ അവളായിരിക്കും കൂടുതൽ സുന്ദരിയെന്നും താര പറയുന്നു. സൗഭാഗ്യക്ക് മേക്കപ്പ് ചെയ്തു കൊടുക്കുന്ന താരയെയും വീഡിയോയില്‍ കാണാം.


ശേഷം താരയുടെ വിവാഹ ഫോട്ടോ ഫ്രെയ്മിന്‍റെ സമീപം നിന്നുകൊണ്ട് പോസ് ചെയ്യുന്ന സൗഭാഗ്യയെയും വീഡിയോയില്‍ കാണാം. തൈറോയ്ഡിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണു താര കല്യാൺ ഇപ്പോള്‍. ശസ്ത്രക്രിയയ്ക്ക് മുമ്പ് ചിത്രീകരിച്ച വീഡിയോ ആണെന്നും അമ്മ രോഗമുക്തി നേടുന്നുണ്ടെന്നും വീഡിയോയ്ക്ക് താഴെ സൗഭാഗ്യ കമന്റ് ചെയ്തു.

സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് താരയ്ക്ക് തൈറോയ്ഡ് കണ്ടെത്തിയതെന്ന് താരയുടെ അമ്മ സുബലക്ഷ്മി മുമ്പ് ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. ആശുപത്രിയിൽ പ്രവേശിക്കുന്നതു മുതൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതു വരെയുള്ള കാര്യങ്ങൾ ആ വീഡിയോയിലൂടെ അന്ന് താരകുടുംബം പങ്കുവെച്ചിരുന്നു.

Content Highlight: Saubhagya as a bride like a mother; Video

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup