എനിക്ക് അവിഹിതമുണ്ടെന്നും പലവട്ടം അബോര്‍ഷന്‍ ചെയ്‌തെന്നും അവര്‍ പറഞ്ഞു; സമാന്ത

എനിക്ക് അവിഹിതമുണ്ടെന്നും പലവട്ടം അബോര്‍ഷന്‍ ചെയ്‌തെന്നും അവര്‍ പറഞ്ഞു; സമാന്ത
Sep 22, 2022 11:29 PM | By Anjana Shaji

തെന്നിന്ത്യയും കടന്ന് പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് സമാന്ത. ദ ഫാമിലി മാന്റെ വന്‍ വിജയത്തിന് ശേഷം പുഷ്പയിലെ ഐറ്റം ഡാന്‍സും ഹിറ്റായി മാറിയതോടെ തെലുങ്കും തമിഴുമെല്ലാം കടന്ന് ബോളിവുഡിലും പ്രശസ്തയായി മാറിയിരിക്കുകയാണ്.

Advertisement

സമാന്തയുടെ ബോളിവുഡ് സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് സമാന്ത.

കരിയറില്‍ ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കുമ്പോഴും സമാന്തയുടെ വ്യക്തിജീവിതം പ്രശ്‌നഭരിതമായിരുന്നു. ഏറെ നാളത്തെ കോലാഹലങ്ങള്‍ക്ക് ശേഷം നാഗ ചൈതന്യയുമായുള്ള വിവാഹ മോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചത് പോയ വര്‍ഷമായിരുന്നു.


താരത്തിന്റെ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ഈ വാര്‍ത്ത. നാലാം വിവാഹ വാര്‍ഷികത്തിന് അരികിലെത്തി നില്‍ക്കെയായിരുന്നു ഇരുവരും പിരിയുന്നത്.

എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് നാഗ ചൈതന്യയും സമാന്തയും വെളിപ്പെടുത്തിയിട്ടില്ല. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. പലരും മാതൃക ദമ്പതികളെന്ന് വിധിയെഴുതിയരുന്ന സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞുവെന്നത് ആരാധകര്‍ക്ക് വലിയ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. അതേസമയം പിരിയുക മാത്രമല്ല ഇപ്പോള്‍ പരസ്പരം വെറുക്കുന്നതായും സമാന്ത വെളിപ്പെടുത്തിയിരുന്നു.

വിവാഹ മോചനത്തിന്റെ കാരണം താരങ്ങള്‍ വ്യക്തമാക്കാതിരുന്നതിനാല്‍ സോഷ്യല്‍ മീഡിയ തങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് കഥകള്‍ മെനയുകയായിരുന്നു. പല തരത്തിലുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. മിക്ക കഥകളിലും സമാന്തയായിരുന്നു കുറ്റക്കാരി.സമാന്തയ്ക്ക് കുട്ടികള്‍ക്ക് ജന്മം നല്‍കാനോ കുടുംബ ജീവിതത്തിനോ താല്‍പര്യമില്ലായിരുന്നുവെന്നും കരിയറില്‍ മുന്നേറാനായി താരം പലവട്ടം ഗര്‍ഭച്ഛിദ്രം നടത്തിയെന്നടക്കം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.


ഒടുവില്‍ വാര്‍ത്തകള്‍ക്കെതിരെ സമാന്ത തന്നെ പരസ്യമായി രംഗത്തെത്തുകയായിരുന്നു. ''അവര്‍ പറയുന്നത് എനിക്ക് അവിഹിതമുണ്ടെന്നും കുട്ടികളെ വേണ്ടെന്നുമൊക്കൊയണ്. ഞാന്‍ അവസരവാദിയാണെന്നും അബോര്‍ഷന്‍ ചെയ്തുവെന്നുമാണ്.

വിവാഹ മോചനം തന്നെ വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്. എന്നെ സുഖപ്പെടാന്‍ അനുവദിക്കാതെ വ്യക്തിപരമായി ആക്രമിക്കുന്നത് തുടരുകയാണ്. പക്ഷെ ഞാന്‍ ഒന്നുറപ്പ് തരാം, ഞാന്‍ ഇതിനെയോ മറ്റെന്തിലിനെയുമോ എന്നെ തകര്‍ക്കാന്‍ അനുവദിക്കുകയില്ല'' എന്നായിരുന്നു സമാന്തയുടെ പ്രതികരണം.

എന്നാല്‍ ഇതിനിടെ സമാന്തയുടെ മുന്‍ ഭര്‍ത്താവായ നടന്‍ നാഗ ചൈതന്യ ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ തീരുമാനിച്ചതായും പുതിയ പങ്കാളിയെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലയാളത്തിലടക്കം അഭിനയിച്ചിട്ടുള്ള നടി ശോഭിത ധൂലിപാലയും നാഗ ചൈതന്യയും പ്രണയത്തിലാണെന്നും ഇരുവരും ഒരുമിച്ച് ജീവിക്കന്‍ ആരംഭിച്ചതായുമെല്ലാം റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചില്ല. മൂത്തോന്‍, കുറുപ്പ് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ശോഭിത ധൂലിപാല.

അതേസമയം ഇപ്പോഴിതാ സമാന്തയെക്കുറിച്ച് മറ്റ് ചില വാര്‍ത്തകളും സജീവമായി മാറിയിരിക്കുകയാണ്. താരം ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ തയ്യാറായിരിക്കുകയാണെന്നും രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


നടി രണ്ടാം വിവാഹത്തിന് സമ്മതം മൂളിയെന്ന് സൈന്‍ ജോഷ് എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാമന്ത ഗുരുവായി കാണുന്ന സദ്ഗുരുവാണ് താരത്തെ വിവാഹത്തിന് സമ്മതിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തകളോട് സമാന്ത പ്രതികരിച്ചിട്ടില്ല.

നേരത്തെ, കോഫീ വിത്ത് കാരനില്‍ എത്തിയപ്പോള്‍ താന്‍ ഇപ്പോള്‍ പ്രണയത്തിലേക്കോ വിവാഹത്തിലേക്കോ ഇല്ലെന്നായിരുന്നു സമാന്ത പറഞ്ഞിരുന്നത്. തന്റെ ഹൃദയത്തിലേക്കുള്ള വാതില്‍ അടഞ്ഞു തന്നെ കിടക്കുകയാണെന്നും സമാന്ത പറഞ്ഞിരുന്നു. എന്നാല്‍ സദ്ഗുരു സാമന്തയുടെ മനസ് മാറ്റിയെന്നാണ് പറയുന്നത്.

ഇതിനിടെ സമാന്തയ്ക്ക് ഗുരുതരമായ ചര്‍മ്മ രോഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു്. നടി പൊതുവേദികളില്‍ നിന്നടക്കം മാറി നിന്നതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രമുഖ മാധ്യമങ്ങള്‍ പോലും വാര്‍ത്ത നല്‍കിയതോടെ സംഭവത്തില്‍ സാമന്തയുടെ മാനേജര്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. വാര്‍ത്തകള്‍ തെറ്റാണെന്നാണ് മാനേജര്‍ പറയുന്നത്.

യശോദയാണ് സമാന്തയുടെ പുതിയ സിനിമ. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാല്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും മാറി നില്‍ക്കുിമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശാകുന്തളമാണ് സമാന്തയുടെ അണിയറയിലുള്ള മറ്റൊരു ചിത്രം. ഖുഷിയും സമാന്തയുടേതായി അണിയറയിലൊരുങ്ങുന്ന സിനിമയാണ്.


സമാന്തയുടെ ബോളിവുഡ് സിനിമയും അണിയറയിലുണ്ട്. ആയുഷ്മാന്‍ ഖുറാന നായകനാകുന്ന ഹൊറര്‍ കോമഡിയിലാണ് താരം അഭിനയിക്കുക. അമല്‍ കൗശിക് ആണ് സിനിമയുടെ സംവിധാനം. മഡോക്ക് ഫിലിംസ് ആണ് സിനിമയുടെ നിര്‍മ്മാണം.

They said I was illegitimate and had multiple abortions; Samantha

Next TV

Related Stories
 പൂജാ ഹെഗ്ഡെ സര്‍ജറിക്കായി വിദേശത്തേക്ക് പോകുന്നു? റിപ്പോർട്ട്

Sep 28, 2022 09:24 PM

പൂജാ ഹെഗ്ഡെ സര്‍ജറിക്കായി വിദേശത്തേക്ക് പോകുന്നു? റിപ്പോർട്ട്

ഇപ്പോഴിതാ താരത്തിനെ കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ട് കേട്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ...

Read More >>
പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പിക്കുന്ന മഹേഷ് ബാബു; വീഡിയോ

Sep 28, 2022 08:27 PM

പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പിക്കുന്ന മഹേഷ് ബാബു; വീഡിയോ

ഇപ്പോഴിതാ മുത്തശ്ശിയുടെ വേര്‍പാട് താങ്ങാന്‍ കഴിയാതെ പൊട്ടിക്കരയുന്ന മഹേഷ് ബാബുവിന്റെ മകള്‍ സിതാരയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ...

Read More >>
നടൻ മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു

Sep 28, 2022 09:00 AM

നടൻ മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു

തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ അമ്മയും മുതിർന്ന നടൻ കൃഷ്ണയുടെ ഭാ​ര്യയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു....

Read More >>
 താരത്തിൻറെ  നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍; കരഞ്ഞു കൊണ്ട് ലൈവില്‍ വന്ന് നടി

Sep 27, 2022 08:39 AM

താരത്തിൻറെ നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍; കരഞ്ഞു കൊണ്ട് ലൈവില്‍ വന്ന് നടി

എന്നാല്‍ കഴിഞ്ഞ ദിവസം നടിയുടെ നഗ്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആരാധകര്‍ ഞെട്ടലോടെയായിരുന്നു ഈ ചിത്രങ്ങള്‍...

Read More >>
രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് മഹാലക്ഷ്മി, ചിത്രം വൈറൽ

Sep 26, 2022 08:40 PM

രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് മഹാലക്ഷ്മി, ചിത്രം വൈറൽ

ചുവന്ന നിറത്തിലുള്ള ലഹങ്കയില്‍ സുന്ദരിയായി മഹാലക്ഷ്മിയെയും വെള്ള കുര്‍ത്ത ധരിച്ച് രവീന്ദറിനെയും കാണാം....

Read More >>
'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്ത്

Sep 24, 2022 02:48 PM

'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്ത്

നയന്‍താരയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്‍റി ' നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്തുവിട്ട് നെറ്റ്‍ഫ്ലിക്സ്....

Read More >>
Top Stories