logo

മിനിസ്ക്രീന്‍ താരം ആലിസ് വിവാഹിതയാകുന്നു

Published at Dec 10, 2020 01:49 PM മിനിസ്ക്രീന്‍ താരം ആലിസ് വിവാഹിതയാകുന്നു

ടെലിവിഷന്‍ പ്രേഷകര്‍ക്ക് ഇപ്പോള്‍ കല്യാണക്കാലമാണ് .സീരിയല്‍ നടിമാരില്‍ അധികമാളുകടെയും  കല്യാണം കഴിഞ്ഞത്.  സിനിമാ സീരിയൽ രംഗത്തുള്ള താരങ്ങൾ പലരും ഈ ലോക്ഡൗൺ ഉണ്ടാക്കിയ പ്രതിസന്ധികൾക്ക് ഇടയിലും കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.

ഇപ്പോൾ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന ഹിറ്റ് സീരിയലുകളിലെ പല നായികമാരും കഴിഞ്ഞ മാസങ്ങളിൽ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു.

ഇപ്പോഴിതാ അതേ പോലൊരു വാർത്തകൂടി എത്തിയിരിക്കുകയാണ്. നടി ആലീസ് ക്രിസ്റ്റിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ നടി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

ദിവസങ്ങൾക്ക് മുൻപ് നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നിന്ന ആലീസിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.


അന്ന് മുതൽ നടി വിവാഹിതയാവാൻ പോവുന്നതായി ഗോസിപ്പുകളും പ്രചരിച്ചു. എന്നാൽ വിവാഹമല്ല, വിവാഹനിശ്ചയം മാത്രമേ ഇപ്പോൾ നടന്നുള്ളുവെന്നാണ് ആലീസ് പറയുന്നത്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്.ശേഷം സ്ത്രീപദം, കസ്തൂരിമാൻ, തുടങ്ങി നിരവധി സീരിയലുകളിൽ ആലീസ് അഭിനയിച്ചിട്ടുണ്ട്.

നേരത്തെ പ്രചരിച്ച വാർത്തകൾക്ക് മറുപടിയായി വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് നടി ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുടുംബം വലുതായി കൊണ്ടിരിക്കുകയാണ്’ എന്ന ക്യാപ്ഷനിൽ പ്രതിശ്രുത വരനൊപ്പമുള്ളതും കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രവും ആലീസ് പോസ്റ്റ് ചെയ്യുന്നു.


നീല നിറമുള്ള സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ആലീസ് ചടങ്ങിനെത്തിയത്. സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് ഭൂരിഭാഗം ആരാധകരും അഭിപ്രായപ്പെട്ടത്. അതുപോലെ വരനെ കുറിച്ചുള്ള വിശേഷങ്ങളും ചിലർ ചോദിക്കുന്നുണ്ട്.

നേരത്തെ ഒരു ആരാധകന്റെ കമന്റിന് മറുപടിയായി തന്റെ വിവാഹം ആയിട്ടൊന്നുമില്ല. എൻഗേജ്ഡ് മാത്രമേ ആയിട്ടുള്ളുവെന്ന് നടി മറുപടി നൽകിയിരുന്നു.

ആലീസിന്റെ വരൻ അഭിഷേക് ബച്ചനെ പോലെയുണ്ടെന്നുള്ള കമന്റിന് ശോ എനിക്ക് വയ്യ എന്ന റിപ്ലേ ആണ് കൊടുത്തത്. പത്തനംതിട്ട സ്വദേശി സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ.

വിവാഹതീയ്യതി ഇനിയും നിശ്ചയിച്ചിട്ടില്ലെങ്കിലും അടുത്ത വർഷമേ ഉണ്ടാവുകയുള്ളു എന്ന കാര്യംകൂടി ആലീസ് വെളിപ്പെടുത്തി.

The actress herself shared with fans about the wedding of actress Alice Christie

Related Stories
നിലയ്ക്കും ആ കഴിവ് കിട്ടിയിട്ടുണ്ടെന്ന് പേളി മാണി! ഏറ്റെടുത്ത് ആരാധകരും!

Sep 14, 2021 02:58 PM

നിലയ്ക്കും ആ കഴിവ് കിട്ടിയിട്ടുണ്ടെന്ന് പേളി മാണി! ഏറ്റെടുത്ത് ആരാധകരും!

ക്രേസി വേള്‍ഡെന്ന വീഡിയോയുമായാണ് പേളി എത്തിയത്. നല്ലൊരു പാട്ടുകാരി കൂടിയാണ് താനെന്ന് പേളി വീണ്ടും തെളിയിച്ചിരിക്കുകയാണെന്നായിരുന്നു ആരാധകര്‍...

Read More >>
'അമ്മയുടെ ജീവനറ്റ ദേഹത്ത് കെട്ടിപ്പിടിച്ച് അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്-എന്നെക്കാൾ ജൂഹിക്ക് നിഷാമ്മേനെയാണ് ഇഷ്ടമെന്ന് ഭാഗ്യം പറയുമായിരുന്നു

Sep 13, 2021 08:44 PM

'അമ്മയുടെ ജീവനറ്റ ദേഹത്ത് കെട്ടിപ്പിടിച്ച് അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്-എന്നെക്കാൾ ജൂഹിക്ക് നിഷാമ്മേനെയാണ് ഇഷ്ടമെന്ന് ഭാഗ്യം പറയുമായിരുന്നു

മകനെക്കുറിച്ച് എപ്പോഴും പറയും. അവൻ എൻജിനീയറിങ്ങു കഴിഞ്ഞിട്ട് നല്ല ഒരു ജോലി കിട്ടണം അതാണ് നിഷാമ്മേ എന്റെ ഏറ്റവും വലിയ സ്വപ്നം എന്നെപ്പോഴും...

Read More >>
Trending Stories