'അച്ഛനും അമ്മയും പറയുന്നത് കേട്ട് പ്രണയം അവസാനിപ്പിക്കില്ല'; നടിയുടെ വാക്കുകൾ ഇങ്ങനെ

'അച്ഛനും അമ്മയും പറയുന്നത് കേട്ട് പ്രണയം അവസാനിപ്പിക്കില്ല'; നടിയുടെ വാക്കുകൾ ഇങ്ങനെ
Sep 22, 2022 09:17 PM | By Anjana Shaji

തെന്നിന്ത്യൻ സിനിമകളിൽ രണ്ട് പതിറ്റാണ്ടോളമായി നായിക നിരയിൽ നിലനിൽക്കുന്ന താരമാണ് തൃഷ കൃഷ്ണൻ. ഇക്കാലയളവിനിടെയിൽ തരം​ഗമായ ഒട്ടനവധി കഥാപാത്രങ്ങളെ തൃഷ ബി​ഗ് സ്ക്രീനിൽ അവതരിപ്പിച്ചു. ഇവയിൽ ചിലത് ഐക്കണിക് കഥാപാത്രങ്ങളായി മാറി. തെന്നിന്ത്യൻ സിനിമകളിലെ നായിക നിരയിൽ ഒരുപാട് നടിമാർ വന്ന് പോയെങ്കിലും തൃഷയുടെ സ്ഥാനം നിലനിന്നു.

Advertisement

കരിയറിൽ താഴ്ചകൾ ഉണ്ടായെങ്കിലും നടിക്ക് അതേപോലെ തിരിച്ചു വരാനുള്ള അവസരവും ഉണ്ടായി. നിരന്തരം സ്ഥിരം കണ്ടു വരുന്ന നായികാ കഥാപാത്രങ്ങൾ ചെയ്യവെയാണ് 2010 ൽ വിണ്ണൈതാണ്ടി വരു‌വായ എന്ന സിനിമയിലൂടെ തൃഷ പ്രേക്ഷകരെ വിസ്മയിപ്പിച്ചത്.


പിന്നീട് പല ഭാഷകളിൽ ഈ സിനിമ റീമേക്ക് ചെയ്തെങ്കിലും തൃഷ ചെയ്ത കഥാപാത്രത്തിന് മേൽ മറ്റാർക്കും ആ റോൾ മികച്ചതാക്കാൻ പറ്റിയില്ല. കരിയറിൽ വീണ്ടും താഴ്ചകൾ വന്നപ്പോഴാണ് 96 എന്ന സിനിമ സൂപ്പർ ഹിറ്റാവുന്നത്.

തൃഷ ചെയ്ത ജാനു എന്ന കഥാപാത്രം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു. 96 ന് ശേഷം ഇപ്പോഴിതാ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെ വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് എത്തുകയാണ് തൃഷ. കുന്ദവി എന്ന രാജകുമാരിയെ ആണ് തൃഷ സിനിമയിൽ അവതരിപ്പിക്കുന്നത്. 

നടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഇതായിരിക്കുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. മണിരത്നത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ് പൊന്നിയിൻ സെൽവൻ എന്ന സിനിമ. രണ്ട് ഭാ​ഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാ​ഗം റിലീസ് ചെയ്യുന്നത് സെപ്റ്റംബർ 30 നാണ്. തൃഷയെക്കൂടാതെ ഐശ്വര്യ റായ്, കാർത്തി, ജയം രവി, പ്രഭു. പ്രകാശ് രാജ്. ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്.


സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് താരങ്ങൾ. പൊന്നിയിൻ സെൽവനിലെ കുന്ദവി എന്ന കഥാപാത്രം ജെസി, ജാനു എന്നീ കഥാപാത്രങ്ങളെ പോലെ ഹിറ്റ് ആവുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് തൃഷ പറയുന്നത്.

പ്രേക്ഷകരാണ് അത് തീരുമാനിക്കേണ്ടത്. താൻ നായകനുമായി ഒരുമിക്കാത്ത മിക്ക സിനിമകളും ഹിറ്റാണെന്നും തൃഷ തമാശയോടെ പറഞ്ഞു. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അതേസമയം വ്യക്തി ജീവിതത്തിൽ താൻ ജെസിയെ പോലെയോ ജാനുവിനെ പോലെയോ അല്ലെന്നും തൃഷ പറയുന്നു.

'ചെയ്യുന്ന ഏത് റോളിലും എന്റെ ഒരു അംശം ഉണ്ടാവും. അത് പറയുമ്പോൾ തന്നെ ജെസിയെയോ ജാനുവിനെ പോലെയോ ഞാൻ ജീവിക്കില്ല. ഞാൻ എന്റെ മാതാപിതാക്കൾ പറയുന്നത് കേട്ട് എന്റെ പ്രണയ ബന്ധം അവസാനിപ്പിക്കില്ല. സ്നേഹത്തിനായി എപ്പോഴും പോരാടും,' തൃഷ പറഞ്ഞു.


പത്താം നൂറ്റാണ്ടിലെ ചോള രാജവംശത്തിനെ പറ്റിയുള്ള കഥയാണ് പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണ മൂർത്തി എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. നേരത്തെ പലരും ഈ നോവൽ സിനിമയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇത് നടന്നിരുന്നില്ല.

'Love will not end by listening to father and mother'; These are the words of the actress

Next TV

Related Stories
 പൂജാ ഹെഗ്ഡെ സര്‍ജറിക്കായി വിദേശത്തേക്ക് പോകുന്നു? റിപ്പോർട്ട്

Sep 28, 2022 09:24 PM

പൂജാ ഹെഗ്ഡെ സര്‍ജറിക്കായി വിദേശത്തേക്ക് പോകുന്നു? റിപ്പോർട്ട്

ഇപ്പോഴിതാ താരത്തിനെ കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ട് കേട്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ...

Read More >>
പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പിക്കുന്ന മഹേഷ് ബാബു; വീഡിയോ

Sep 28, 2022 08:27 PM

പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പിക്കുന്ന മഹേഷ് ബാബു; വീഡിയോ

ഇപ്പോഴിതാ മുത്തശ്ശിയുടെ വേര്‍പാട് താങ്ങാന്‍ കഴിയാതെ പൊട്ടിക്കരയുന്ന മഹേഷ് ബാബുവിന്റെ മകള്‍ സിതാരയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ...

Read More >>
നടൻ മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു

Sep 28, 2022 09:00 AM

നടൻ മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു

തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ അമ്മയും മുതിർന്ന നടൻ കൃഷ്ണയുടെ ഭാ​ര്യയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു....

Read More >>
 താരത്തിൻറെ  നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍; കരഞ്ഞു കൊണ്ട് ലൈവില്‍ വന്ന് നടി

Sep 27, 2022 08:39 AM

താരത്തിൻറെ നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍; കരഞ്ഞു കൊണ്ട് ലൈവില്‍ വന്ന് നടി

എന്നാല്‍ കഴിഞ്ഞ ദിവസം നടിയുടെ നഗ്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആരാധകര്‍ ഞെട്ടലോടെയായിരുന്നു ഈ ചിത്രങ്ങള്‍...

Read More >>
രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് മഹാലക്ഷ്മി, ചിത്രം വൈറൽ

Sep 26, 2022 08:40 PM

രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് മഹാലക്ഷ്മി, ചിത്രം വൈറൽ

ചുവന്ന നിറത്തിലുള്ള ലഹങ്കയില്‍ സുന്ദരിയായി മഹാലക്ഷ്മിയെയും വെള്ള കുര്‍ത്ത ധരിച്ച് രവീന്ദറിനെയും കാണാം....

Read More >>
'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്ത്

Sep 24, 2022 02:48 PM

'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്ത്

നയന്‍താരയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്‍റി ' നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്തുവിട്ട് നെറ്റ്‍ഫ്ലിക്സ്....

Read More >>
Top Stories