---
title: " ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം 'യമഹ'  പ്രഖ്യാപിച്ച് മമ്മൂട്ടി"
english_title: "Mammootty announced Unni Mukundan's new film 'Yamaha'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/69968/mammootty-announced-unni-mukundans-new-film-yamaha"
published_at: "2022-09-22T13:31:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/632c169ac7470_mammootty_and_unni_mukunthan.jpg"
keywords: []
---

#  ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം 'യമഹ'  പ്രഖ്യാപിച്ച് മമ്മൂട്ടി

> **Lead Summary:** നവാഗതനായ വിഷ്ണു ശശിശങ്കറിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാവുന്ന മാളികപ്പുറം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് രാവിലെ പുറത്തെത്തിയിരുന്നു.

## Article Content

നവാഗതനായ വിഷ്ണു ശശിശങ്കറിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാവുന്ന മാളികപ്പുറം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് രാവിലെ പുറത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഉണ്ണി നായകനാവുന്ന പുതിയൊരു ചിത്രം കൂടി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. യമഹ എന്നു പേരിട്ടിരിക്കുന്ന ചിത്രം മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ്. ബിഗ് ജെ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജിന്‍സ് വര്‍ഗീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസഫ്. സ്റ്റില്‍ ഫോട്ടോഗ്രഫി ജിനു പി കെ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, പബ്ലിസിറ്റി വിപിന്‍ കുമാര്‍, ഡിസൈന്‍സ് സോളമന്‍ ജോസഫ്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/69968/mammootty-announced-unni-mukundans-new-film-yamaha)