---
title: "പുതിയ വിശേഷം പങ്കുവെച്ച്  മാളവിക മോഹനൻ, ആശംസകൾ അറിയിച്ച്  ആരാധകർ "
english_title: "Malvika Mohanan shared the new news and fans sent their best wishes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/69934/malvika-mohanan-shared-the-new-news-and-fans-sent-their-best-wishes"
published_at: "2022-09-22T11:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632bfcd0885a5_malavika_mohan.jpg"
keywords: []
---

# പുതിയ വിശേഷം പങ്കുവെച്ച്  മാളവിക മോഹനൻ, ആശംസകൾ അറിയിച്ച്  ആരാധകർ 

> **Lead Summary:** മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മാളവിക മോഹനൻ. ദുൽഖർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പട്ടം പോലെ എന്ന സിനിമയിലെ നായിക ആയിരുന്നു ഇവർ. 

## Article Content

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മാളവിക മോഹനൻ. ദുൽഖർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പട്ടം പോലെ എന്ന സിനിമയിലെ നായിക ആയിരുന്നു ഇവർ. 

വളരെ പെട്ടെന്ന് തന്നെ താരത്തിന് അന്യഭാഷ സിനിമകളിലും അവസരം ലഭിച്ചു. നിരവധി തെലുങ്ക് സിനിമകളിൽ താരം നായികയായി തിളങ്ങി. പിന്നീട് നിരവധി തമിഴ് സിനിമകളിലും താരം അഭിനയിച്ചു. 

മലയാളത്തിൽ നിന്നുമാണ് താരം കരിയർ ആരംഭിച്ചത് എങ്കിലും പിന്നീട് മലയാള സിനിമയിലേക്ക് താരത്തിന് ഒരു തിരിച്ചു വരവ് ഉണ്ടായിരുന്നില്ല. മലയാളികൾ എല്ലാം വിചാരിച്ചത് അടുത്തകാലത്തൊന്നും തന്നെയും മാളവിക മോഹനൻ മലയാളത്തിൽ അഭിനയിക്കില്ല എന്നതാണ്.

കാരണം തെന്നിന്ത്യയിലെ വലിയ നടി ആയതുകൊണ്ട് തന്നെ ഇവരുടെ പ്രതിഫലം താങ്ങുവാൻ മലയാള സിനിമയ്ക്ക് കഴിയില്ല എന്നാണ് പ്രേക്ഷകർ കരുതിയത്. പക്ഷേ മലയാള സിനിമ ഇന്ന് സാമ്പത്തികമായി വലിയ രീതിയിൽ ഉയർന്നുനിൽക്കുന്നത് പ്രേക്ഷകർ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്.

വലിയ ഒരു ഇടവേളക്കുശേഷം ഇവർ മലയാളം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ആൽവിൻ ഹെൻ്റി സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആണ് ഇവർ തിരിച്ചെത്തുന്നത്. മാത്യു തോമസ് ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ എഴുതുന്നത്.

രണ്ട് എഴുത്തുകാർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. മലയാളത്തിലെ മുഖ്യ എഴുത്തുകാരിൽ ഒരാൾ ആയിട്ടുള്ള ജി ആർ ഇന്ദു ഗോപൻ, ബെന്യാമിൻ തുടങ്ങിയവരാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ഇവർ ആദ്യമായി ഒരുമിച്ച് എത്തുന്ന ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ സ്വിച്ച് ഓൺ ചടങ്ങ് തിരുവനന്തപുരത്ത് ആയിരുന്നു നടന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/69934/malvika-mohanan-shared-the-new-news-and-fans-sent-their-best-wishes)