ആൾക്കാർ പലതരത്തിലും വിചിത്രമായ പല കാര്യങ്ങളും ചെയ്യും. അതുപോലെ ഒരു ബ്രസീലിയൻ ദമ്പതികൾ ഹോട്ടലിന്റെ ബാൽക്കണിയിലുള്ള സുതാര്യമായ പൂളിൽ വച്ച് സെക്സ് ചെയ്തു.
അത് ഒരാൾ അത് പോലെ പകർത്തുകയും ചെയ്തു. അധികം വൈകാതെ സാമൂഹിക മാധ്യമങ്ങളിൽ ഇത് വൈറലായി. ബ്രസീലിലെ പ്രയാ ഡോ ഫൂണിൽ സ്ഥിതി ചെയ്യുന്ന 'പൗസാദ ബീച്ച്‌ഫ്രണ്ട് ഇൻ' -ലെ മുറികളിലൊന്നിന് പുറത്തുള്ള ഒരു സ്വകാര്യ പൂളിലാണ് ഈ സംഭവം നടന്നതെന്ന് ഹോട്ടലിന്റെ പ്രസ്താവനയിൽ പറയുന്നു എന്ന് ജാം പ്രസ് റിപ്പോർട്ട് ചെയ്തു.
30 സെക്കന്റാണ് വീഡിയോ ഉള്ളത്. രണ്ടാമത്തെ നിലയിലുള്ള അവരുടെ റൂമിന് പുറത്തെ ബാൽക്കണിയിലാണ് അകത്തേക്ക് കാണാവുന്ന ചില്ലുള്ള പൂൾ ഉള്ളത്. ഏതായാലും സംഭവം നോക്കിക്കൊണ്ട് നിരവധിപ്പേർ ഹോട്ടലിൽ പുറത്ത് കൂടി നിന്നു.
ആദ്യം കുറച്ച് ആളുകളാണ് നോക്കിനിൽക്കുന്നതെങ്കിൽ പിന്നാലെ ആളുകൾ കൂടിക്കൂടി വരികയാണ്. ഏതായാലും ഹോട്ടൽ മാനേജ്മെന്റ് സംഭവം അന്വേഷിക്കും എന്ന് പറഞ്ഞ് കഴിഞ്ഞു. 'ഇത്തരത്തിലുള്ള തെറ്റായ പ്രവൃത്തിക്കെതിരെ ഞങ്ങൾക്ക് കൃത്യമായി ഓരോ നയങ്ങളുണ്ടെന്നും ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട് എല്ലാ വസ്തുതകളും അന്വേഷിക്കുകയാണെന്നും ചൂണ്ടിക്കാണിക്കാൻ പൗസാദ ആഗ്രഹിക്കുന്നു' എന്ന് ഹോട്ടലിന്റെ പ്രതിനിധികൾ സംഭവവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയിൽ പറഞ്ഞു.
'നിയമപ്രകാരം ഈ പ്രവൃത്തി ഒരു കുറ്റകൃത്യമായി കണക്കാക്കുകയാണെങ്കിൽ, ദമ്പതികൾ സിവിൽ, ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് വിധേയരാകും. അവർക്ക് പിഴ ചുമത്തുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അധികാരികളെ സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്' എന്നും ഹോട്ടൽ അധികൃതർ പറഞ്ഞു.
Sex in a transparent pool while people watch, the incident goes viral