---
title: "അനിയനെ സഹായിക്കാത്തത് എന്തുകൊണ്ട്; കാരണം തുറന്ന് പറഞ്ഞ് ആസിഫ് അലി"
english_title: "Why not help your brother; Asif Ali revealed the reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/69814/why-not-help-your-brother-asif-ali-revealed-the-reason"
published_at: "2022-09-21T16:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632af1b331d42_asif_ali.jpg"
keywords: []
---

# അനിയനെ സഹായിക്കാത്തത് എന്തുകൊണ്ട്; കാരണം തുറന്ന് പറഞ്ഞ് ആസിഫ് അലി

> **Lead Summary:** നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന യുവ നടനാണ് ആസിഫ് അലി. ആസിഫ് അലിക്ക് പിന്നാലെ സഹോദരൻ അസ്കർ അലിയും അഭിനയ രം​ഗത്ത് എത്തിയിരുന്നെങ്കിലും കരിയറിൽ വലിയൊരു ബ്രേക്ക് അസ്കറിന് ലഭിച്ചിട്ടില്ല.

## Article Content

നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന യുവ നടനാണ് ആസിഫ് അലി. ആസിഫ് അലിക്ക് പിന്നാലെ സഹോദരൻ അസ്കർ അലിയും അഭിനയ രം​ഗത്ത് എത്തിയിരുന്നെങ്കിലും കരിയറിൽ വലിയൊരു ബ്രേക്ക് അസ്കറിന് ലഭിച്ചിട്ടില്ല.

ഇപ്പോഴിതാ തന്റെ കരിയർ വളർച്ചയെയും അസ്കറിനെയും കുറിച്ച് അസിഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് ആസിഫ് സംസാരിച്ചത്.

തന്റെയടുത്ത് പലരും ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് അനിയനെ സഹായിക്കാത്തതെന്ന് അല്ലെങ്കിൽ അനിയനെ ഉപദേശിക്കാത്തത് എന്തുകൊണ്ടാണ് എന്ന്. ഇതിന് കൃത്യമായ ഒരു മറുപടി പറഞ്ഞ് കൊടുക്കാൻ തന്റെ അടുത്ത് ഇല്ലെന്നാണ് ആസിഫ് പറയുന്നത്.

സിനിമ സെലക്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് ഉപദേശിക്കാൻ തനിക്ക് അറിയില്ല. സിനിമയിലേക്ക് വരാൻ നമുക്ക് ചെയ്യാൻ പറ്റുന്നത് ഓഡിഷനുകൾ അറ്റൻഡ് ചെയ്യുക, ആളുകളെ കാണുക, കോൺടാക്ട് ചെയ്യുക എന്നുള്ളത് മാത്രമാണെന്നും ആസിഫ് അലി പറഞ്ഞു.

താൻ സിനിമയിലേയ്ക്ക് എത്തിയ സമയത്ത് നിനക്ക് ഭ്രാന്താണോ എന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നത്. എന്നാൽ നമ്മൾ ഒരു ആക്ടർ ആവുമെന്ന് കുറഞ്ഞത് നമ്മളെങ്കിലും വിശ്വസിക്കണം.

ആ വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും തന്റെ കൂടെയുള്ളവരൊക്കെ തന്നെ സംശയിച്ചിരുന്നെങ്കിലും താൻ ഒരിക്കലും തന്നെ സംശയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴോ തന്റെയുള്ളിൽ ഭയങ്കരമായ വാശി ഉണ്ടായിരുന്നു. ആ വാശിയിലാണ് സിനിമയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/69814/why-not-help-your-brother-asif-ali-revealed-the-reason)