---
title: "വിശേഷം ഒന്നും ആയില്ലേ എന്ന് ചോദിക്കാറുണ്ട്; താരങ്ങൾ പറയുന്നു "
english_title: "Now Sajin and Shafna's interview is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/69754/now-sajin-and-shafnas-interview-is-going-viral"
published_at: "2022-09-21T12:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632abacfb90ab_sajin_and_shafna.jpg"
keywords: []
---

# വിശേഷം ഒന്നും ആയില്ലേ എന്ന് ചോദിക്കാറുണ്ട്; താരങ്ങൾ പറയുന്നു 

> **Lead Summary:** സ്വാന്തനം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് സജിന്‍. ഇവിടെ ശിവന്‍ എന്ന കഥാപാത്രത്തില്‍ ആണ് താരം എത്തുന്നത്. ഭാര്യ ഷഫനയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്.

## Article Content

സ്വാന്തനം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് സജിന്‍. ഇവിടെ ശിവന്‍ എന്ന കഥാപാത്രത്തില്‍ ആണ് താരം എത്തുന്നത്. ഭാര്യ ഷഫനയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്.

സജിനും ഷഫ്‌നയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ആദ്യമായി ഒന്നിച്ച് ഇവര്‍ സിനിമയില്‍ അഭിനയിച്ചു. അവിടെ നിന്നും തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തുകയായിരുന്നു.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് എട്ടൊന്‍പത് വര്‍ഷമായി , ഇതിനിടെ കുട്ടികള്‍ ആയില്ലെ എന്ന ചോദ്യം താരങ്ങള്‍ നിരന്തരം കേള്‍ക്കേണ്ടി വന്നു. ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ അതേ കുറിച്ച് താരങ്ങള്‍ പറഞ്ഞു.

കല്യാണം കഴിഞ്ഞിട്ട് എട്ടൊന്‍പത് വര്‍ഷമായില്ലേ നിങ്ങളില്‍ ആര്‍ക്കാ പ്രശ്നം എന്നൊക്കെ ആള്‍ക്കാര്‍ ചോദിക്കാറില്ലേ എന്നായിരുന്നു അവതാരകയുടെ ചോദ്യത്തിന് അങ്ങനെ ഇതുവരെ ആരും ഞങ്ങളോട് ചോദിച്ചിട്ടില്ല എന്നാണ് ദമ്പതികള്‍ പറഞ്ഞത്.

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചോദ്യം എന്നും ഇവര്‍ പറഞ്ഞു. വിശേഷം ഒന്നും ആയില്ലേ എന്ന് ചോദിക്കാറുണ്ട്, പക്ഷെ അതിനപ്പുറം പോകാറില്ല സജിനും ഷഫ്നയും പറഞ്ഞു.

ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് കയറി ആരും അത്തരം ചോദ്യം ചോദിക്കാറില്ലെന്നും താരങ്ങള്‍ പറയുന്നു. അതിന് സമ്മതിക്കാറില്ല.

ക്ലോസ് സര്‍ക്കിളില്‍ ഉള്ളവര്‍ മാത്രമാണ് എന്നും ചോദിയ്ക്കുന്നത്. അതുകൊണ്ട് ശല്യമായി ഒന്നും തോന്നാറില്ല. കല്യാണം കഴിച്ചാല്‍ ആ ചോദ്യം തീര്‍ച്ചയായും ചോദിയ്ക്കും എന്ന് അറിയാമല്ലോ ഇവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/69754/now-sajin-and-shafnas-interview-is-going-viral)