---
title: "'നിഖില വിമൽ' പേരിലെ  വിമല്‍ ആരെന്ന് വെളിപ്പെടുത്തി താരം "
english_title: "The actor revealed who Vimal is called 'Nikhila Vimal'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/69735/the-actor-revealed-who-vimal-is-called-nikhila-vimal"
published_at: "2022-09-21T12:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ab1f84fe6d_nikhila_vimal.jpg"
keywords: []
---

# 'നിഖില വിമൽ' പേരിലെ  വിമല്‍ ആരെന്ന് വെളിപ്പെടുത്തി താരം 

> **Lead Summary:** അഭിനയം കൊണ്ടും നിലപാട് കൊണ്ടെല്ലാം മുന്നിലാണ് നിഖില വിമല്‍ . ഇന്നും മലയാള സിനിമയില്‍ സജീവമാണ് ഈ താരം. ഓരോ ചിത്രം കഴിയുമ്പോഴേക്കും അടുത്ത അവസരം നടിയെ തേടി എത്തിയിരിക്കും. സോഷ്യല്‍ മീഡിയയിലും സജവീമാണ് നിഖില. ഇപ്പോള്‍ നടിയുടെ പേരിനെ കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുനന്ത്.

## Article Content

അഭിനയം കൊണ്ടും നിലപാട് കൊണ്ടെല്ലാം മുന്നിലാണ് നിഖില വിമല്‍ . ഇന്നും മലയാള സിനിമയില്‍ സജീവമാണ് ഈ താരം. ഓരോ ചിത്രം കഴിയുമ്പോഴേക്കും അടുത്ത അവസരം നടിയെ തേടി എത്തിയിരിക്കും. സോഷ്യല്‍ മീഡിയയിലും സജവീമാണ് നിഖില. ഇപ്പോള്‍ നടിയുടെ പേരിനെ കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുനന്ത്.

സാധാരണ അച്ഛന്റെ പേര് മക്കളുടെ പേരിനൊപ്പം ചേര്‍ക്കുന്നത് കാണാം. എന്നാല്‍ ഇവിടെ നിഖില വിമലില്‍ വിമല്‍ അച്ഛനല്ല , അമ്മയാണ്. അച്ഛന്റെ പേര് വാലറ്റമായി ചേര്‍ക്കുന്നതില്‍ നമുക്ക് അസാധാരണമായി ഒന്നും തോന്നേണ്ടതില്ലല്ലോ.

അമ്മയുടെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കാന്‍ തുടങ്ങിയിട്ട് അധിക കാലമൊന്നുമായിട്ടുമില്ല. നിഖിലയുടെ അമ്മയുടെ പേര് വിമല്‍ എന്നല്ല, വിമലാദേവി എന്നാണ്. ഇതിന്റെ ചുരുക്കമാണ് നിഖിലയുടെ പേരിനൊപ്പമുള്ള വിമല.

നടിയുടെ മത്രമല്ല സഹോദരി അഖിലയുടെ പേരിനൊപ്പവും ചേര്‍ത്തിരിക്കുന്നത് അമ്മയുടെ പേരാണ്. ചെറുപ്പത്തില്‍ അച്ഛനാണ് അമ്മയുടെ പേര് ഒപ്പം ചേര്‍ത്തത്. എന്നാല്‍ എന്തുകൊണ്ട് നിഖില വിമലാദേവി എന്ന് ചേര്‍ത്തില്ല എന്ന ചോദ്യവും പ്രസക്തമാണ്. ഇന്ന് അമ്മയുടെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. 

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പാണ് നിഖിലയുടെ സ്വദേശം. അമ്മ കലാമണ്ഡലത്തിലെ ഒരു അദ്ധ്യാപികയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ജില്ലാ കലാമേളകളില്‍ പങ്കെടുക്കുകയും നിരവതി പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട് താരം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/69735/the-actor-revealed-who-vimal-is-called-nikhila-vimal)