---
title: "കലാതിലകമായതിന്റെ ഓർമ്മകൾ  പങ്കുവെച്ച് നടി നവ്യ നായർ"
english_title: "Actress Navya Nair shares her memories of being a Kalatilak"
publisher: "moviemax.in"
canonical_url: "https://moviemax.in/news/69728/actress-navya-nair-shares-her-memories-of-being-a-kalatilak"
published_at: "2022-09-21T11:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632aad16aacc8_navya_nair.jpg"
keywords: []
---

# കലാതിലകമായതിന്റെ ഓർമ്മകൾ  പങ്കുവെച്ച് നടി നവ്യ നായർ

> **Lead Summary:** 'ഇഷ്ടം' എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നവ്യ നായർ . പിന്നീട് ഇങ്ങോട്ട് നിരവധി സിനിമയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . മലയാളികളുടെ മനസ്സിൽ അത്രത്തോളം ഇടം നേടിയ ഒരു നടി കൂടിയാണ് .

## Article Content

'ഇഷ്ടം' എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നവ്യ നായർ . പിന്നീട് ഇങ്ങോട്ട് നിരവധി സിനിമയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . മലയാളികളുടെ മനസ്സിൽ അത്രത്തോളം ഇടം നേടിയ ഒരു നടി കൂടിയാണ് .

വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്നെങ്കിലും ഇപ്പോഴിതാ നവ്യ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് . താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു മലയാളികൾ .

താരത്തിന്റെ ഓരോ വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്ക് വളരെയേറെ താല്പര്യം ആണ് . സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട് . വളരെ വേഗത്തിലാണ് ഓരോ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുള്ളത് . ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത് .

കലാതിലകമായതിന്റെ ഓർമ്മകൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് നടി നവ്യ നായർ. നങ്ങ്യാർകുളങ്ങര ബി ബി ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഹൈസ്കൂൾ വിഭാ​ഗത്തിൽ നവ്യ നായർ കലാതിലകമാവുന്നത്.

വി. ധന്യ എന്നാണ് നവ്യയുടെ യഥാർത്ഥ പേര്. വി. ധന്യ, കലാതിലകം, ബി ബി ഹൈസ്കൂൾ, നങ്ങ്യാർകുളങ്ങര എന്ന അടിക്കുറിപ്പോടെ നവ്യയുടെ ഫോട്ടോയും വാർത്തയും അച്ചടിച്ചുവന്ന പത്ര കട്ടിങ്ങ് ഉൾപ്പടെയാണ് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/69728/actress-navya-nair-shares-her-memories-of-being-a-kalatilak)