---
title: "പാമ്പിന്റെ കഴുത്തിൽ പിടിച്ച് വിഷം ശേഖരിക്കുന്ന മനുഷ്യൻ, വീഡിയോ വൈറലാകുന്നു "
english_title: "Man grabs snake's neck and collects venom, video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/69703/man-grabs-snakes-neck-and-collects-venom-video-goes-viral"
published_at: "2022-09-21T10:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632a9febba63a_viral.jpg"
keywords: []
---

# പാമ്പിന്റെ കഴുത്തിൽ പിടിച്ച് വിഷം ശേഖരിക്കുന്ന മനുഷ്യൻ, വീഡിയോ വൈറലാകുന്നു 

> **Lead Summary:** ഈ ലോകത്ത് ഒന്നിനോടും പേടിയില്ലാത്ത മനുഷ്യരുണ്ടാവുമോ? ചില മനുഷ്യർക്ക് നമ്മൾ ഏറെ ഭയക്കുന്നതിനോട് ഭയം ഉണ്ടാവണം എന്നില്ല. ഈ മനുഷ്യൻ അതിന് ഒരു ഉദാഹരണമാണ്. അദ്ദേഹം ഒരു പാമ്പിൽ നിന്നും വിഷസംഹാരി ഉണ്ടാക്കുന്നതിനായി വിഷം ശേഖരിക്കുന്നതാണ് കാണുന്നത്.

## Article Content

ഈ ലോകത്ത് ഒന്നിനോടും പേടിയില്ലാത്ത മനുഷ്യരുണ്ടാവുമോ? ചില മനുഷ്യർക്ക് നമ്മൾ ഏറെ ഭയക്കുന്നതിനോട് ഭയം ഉണ്ടാവണം എന്നില്ല. ഈ മനുഷ്യൻ അതിന് ഒരു ഉദാഹരണമാണ്. അദ്ദേഹം ഒരു പാമ്പിൽ നിന്നും വിഷസംഹാരി ഉണ്ടാക്കുന്നതിനായി വിഷം ശേഖരിക്കുന്നതാണ് കാണുന്നത്.

ആ വീഡിയോയിൽ കാണുന്ന മനുഷ്യൻ ഇരുള ​ഗോത്രത്തിലെ ഒരു അം​ഗമാണ്. തമിഴ്‍നാട്ടിലെ ഒരു ​ഗോത്ര വിഭാ​ഗമാണ് ഇരുളർ. ചികിത്സാരം​ഗത്ത് ഉപയോ​ഗിക്കുന്നതിന് വേണ്ടി പാമ്പിൽ നിന്നും വിഷം ശേഖരിക്കുന്നതിനുള്ള പ്രത്യേകം അനുമതി ഈ വിഭാ​ഗത്തിൽ ചിലർക്ക് സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ട്.

വൈറലായിരിക്കുന്ന വീഡിയോയിൽ അണലി വിഭാ​ഗത്തിൽ പെട്ട ചേനത്തണ്ടൻ എന്ന പാമ്പിനെയാണ് ആ മനുഷ്യൻ പിടിച്ചിരിക്കുന്നത്. ന​ഗ്നമായ കൈകൊണ്ട് അതിന്റെ കഴുത്തിൽ പിടിച്ച് അദ്ദേഹം ഒരു പാത്രത്തിലേക്ക് അതിന്റെ വിഷം മാറ്റുന്നത് വീഡിയോയിൽ കാണാം.

പാമ്പിനെ വേദനിപ്പിക്കാതെ തന്നെയാണ് അദ്ദേഹം ആ ജോലി ചെയ്യുന്നത്. ഒപ്പം തന്നെ അദ്ദേഹത്തിൽ യാതൊരു ഭയമോ ഭാവ വ്യത്യാസമോ ഒന്നും തന്നെ ഇല്ല. ഐഎഎസ് ഓഫീസറായ സുപ്രിയാ സാഹുവാണ് ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

[**https://twitter.com/i/status/1571747263692832774**](https://twitter.com/i/status/1571747263692832774)

> “ഇരുള ഗോത്രക്കാർ മൂർഖൻ, അണലി, വെള്ളി കെട്ടൻ തുടങ്ങിയ പാമ്പുകളിൽ നിന്ന് വിഷം വേർതിരിച്ചെടുക്കുന്നത് കൗതുകകരമാണ്. അവയ്ക്ക് ദോഷമില്ലാതെയാണ് വിഷം വേർതിരിച്ചെടുക്കുന്നത്.

ആന്റി സ്‌നേക്ക് വെനം നിർമ്മിക്കുന്നതിനായി ഫാർമ കമ്പനികൾക്ക് ആ വിഷം വിൽക്കുന്നു. 1978 -ൽ ആരംഭിച്ച 'ഇരുള സ്‌നേക്ക് ക്യാച്ചേഴ്‌സ് സൊസൈറ്റി'യിൽ 300 അംഗങ്ങളുണ്ട്” എന്നും സുപ്രിയാ സാഹു വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടതും അതിന് കമന്റുകൾ ഇട്ടതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/69703/man-grabs-snakes-neck-and-collects-venom-video-goes-viral)