മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും വലിയ സ്വീകാര്യത ആണ് ഇദ്ദേഹത്തിന് മലയാളികൾ നൽകി വരുന്നത്. അടുത്തിടെ നെറ്റ്ഫ്ളിക്സിന് വേണ്ടി താരം ഒരു അഭിമുഖം നൽകിയിരുന്നു.
ഇതിൽ ആയിരുന്നു തന്റെ ജീവിതത്തിലെ ഒരു രോഷം നിറഞ്ഞ ദിവസത്തെക്കുറിച്ച് താരം വെളിപ്പെടുത്തുന്നത്. തന്നെക്കുറിച്ച് ഒരു പത്രം റിപ്പോർട്ടിൽ വളരെ മോശമായി ഒരാൾ എഴുതി. അയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു ഷാറൂഖ്. ഇതിൻറെ പേരിൽ താരം ജയിലിൽ കിടന്നിട്ടുമുണ്ട് എന്നാണ് താരം വെളിപ്പെടുത്തുന്നത്.

താൻ അഭിനയിക്കുക സിനിമയിലെ നായികയുടെ ഒപ്പം താരം കിടക്ക പങ്കിട്ടു എന്ന വാർത്തയാണ് ഇയാൾ എഴുതിയത്. നായികയുടെ ഭർത്താവ് കൂടിയായ സംവിധായകൻ ആണ് ഹോട്ടൽ മുറിയിൽ നായികയുടെ ഒപ്പം ഒരുമിച്ചു കിടക്കുവാൻ വിട്ടത് എന്നും ഇയാൾ എഴുതി.
സ്വാഭാവികമായും ഈ വാർത്ത കണ്ടപ്പോൾ ഇദ്ദേഹത്തിന്റെ വലിയ രീതിയിൽ അരിശം കയറുകയായിരുന്നു. ഈ വാർത്ത തന്നെ വല്ലാതെ അസ്വസ്ഥനാക്കി എന്നാണ് ഷാറൂഖ് പറയുന്നത്. കരിയറിന്റെ തുടക്കത്തിൽ ആയിരുന്നു ഇത് സംഭവിക്കുന്നത്. തന്നെക്കുറിച്ച് വരുന്ന വാർത്തകൾക്ക് ഒന്നും തന്നെ താരം പ്രതികരിക്കാറില്ലായിരുന്നു. എന്നാൽ ഈ സംഭവം തന്നെ വല്ലാതെ പ്രകോപിപ്പിച്ചു.

പത്ര എഡിറ്ററെ വിളിച്ച് നീയാണോ ഇത് എഴുതിയത് എന്ന് ചോദിച്ചു. ഇതൊരു തമാശയായി കണ്ടാൽ മതി എന്നായിരുന്നു അയാളുടെ മറുപടി. നേരെ അവരുടെ ഓഫീസിൽ ചെന്ന് വളരെ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിനുശേഷം താരത്തെ പൊലീസ് സ്റ്റേഷനിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്.
വളരെ മോശമായ ഒരു ജയിലായിരുന്നു അത് എന്നും മനുഷ്യവിസർജ്യം അടക്കം അവിടെ ഉണ്ടായിരുന്നു എന്നുമാണ് താരം പറയുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്നും ഏറെ അഭ്യർത്ഥനക്കു ശേഷം ഒരു ഫോൺ ചെയ്യുവാനുള്ള അനുവാദം ലഭിച്ചു.
ഷാറൂഖ് വിളിച്ചത് പത്ര റിപ്പോർട്ടറെ ആയിരുന്നു. അയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു താരം. വൈകിട്ട് ജാമ്യം ലഭിച്ചശേഷം അയാളുടെ വീടിനു മുന്നിൽ പോയി ഒരു സിഗരറ്റ് വലിച്ചുകൊണ്ട് അയാൾ കണ്ടു എന്ന് ഉറപ്പാക്കിയ ശേഷം തിരികെ പോരുകയായിരുന്നു താരം ചെയ്തത്.
Content Highlight: He has been in jail because of it; Shahrukh revealed


































