---
title: "രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര കൊച്ചിയിലേക്ക്, വീഡിയോ പങ്കുവെച്ച് നടി അന്ന രാജൻ"
english_title: "Actress Anna Rajan shared video of Rahul's Bharat Jodo Yatra to Kochi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/69632/actress-anna-rajan-shared-video-of-rahuls-bharat-jodo-yatra-to-kochi"
published_at: "2022-09-20T21:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329e6ecb92bf_anna_rajan.jpg"
keywords: []
---

# രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര കൊച്ചിയിലേക്ക്, വീഡിയോ പങ്കുവെച്ച് നടി അന്ന രാജൻ

> **Lead Summary:** കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ രാവിലെ കൊച്ചിയിലേക്ക് കടക്കുകയാണ്.

## Article Content

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ രാവിലെ കൊച്ചിയിലേക്ക് കടക്കുകയാണ്.

കന്യാകുമാരിയിൽ തുടങ്ങിയ യാത്ര കേരളത്തിലെ തെക്കൻ ജില്ലകളിലൂടെ കടന്നുപോയ ശേഷമാണ് കൊച്ചിയിലേക്കെത്തുന്നത്. കേരളത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തോടെയാണ് യാത്രയുടെ ഭാഗമാകുന്നത്.

**[https://www.facebook.com/ItsMeAnnaRajan/videos/515506057073217/?t=4](https://www.facebook.com/ItsMeAnnaRajan/videos/515506057073217/?t=4)
**

അതിനിടയിലേക്കാണ് നടി അന്ന രാജനും വീഡിയോയുമായി എത്തിയിരിക്കുന്നത്. രാഹുലിന്‍റെ യാത്രയിലെ മനോഹര ചിത്രങ്ങൾ പങ്കുവെച്ചുള്ള നടിയുടെ വീഡിയോയിൽ ഭാരത് ജോഡോ യാത്രക്കൊപ്പം എവരും അണിനിരക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/69632/actress-anna-rajan-shared-video-of-rahuls-bharat-jodo-yatra-to-kochi)