---
title: " എനിക്ക് കുഞ്ഞനിയത്തിയെ പോലെയാണ്;  മാളവിക ജയറാം പറയുന്നു "
english_title: "Like a baby sister to me; Malvika Jayaram says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/69603/like-a-baby-sister-to-me-malvika-jayaram-says"
published_at: "2022-09-20T19:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329c820514d8_dileep_and_meenakshi.jpg"
keywords: []
---

#  എനിക്ക് കുഞ്ഞനിയത്തിയെ പോലെയാണ്;  മാളവിക ജയറാം പറയുന്നു 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക ജയറാം. അതുപോലെതന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു താരമാണ് മീനാക്ഷി ദിലീപ്. ഇവർ രണ്ടുപേരും ഇതുവരെ സിനിമ മേഖലയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക ജയറാം. അതുപോലെതന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു താരമാണ് മീനാക്ഷി ദിലീപ്. ഇവർ രണ്ടുപേരും ഇതുവരെ സിനിമ മേഖലയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

എങ്കിലും ഇവർ രണ്ടുപേർക്കും മലയാളികൾ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് നൽകിയിട്ടുണ്ട്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹം മാധ്യമങ്ങളിൽ വളരെ വലിയ രീതിയിലാണ് തരംഗമായി മാറുന്നത്. ഇപ്പോൾ മീനാക്ഷിയെ കുറിച്ച് മാളവിക പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

> “പക്ഷേ എനിക്ക് കുഞ്ഞനിയത്തിയെ പോലെയാണ്. പണ്ടുമുതൽ മീനുവിനെ അറിയാം. ഒരുപാട് തവണ വീട്ടിൽ വന്നിട്ടുണ്ട്. ഇപ്പോൾ ചെന്നൈയിൽ എംബിബിഎസ് പഠിക്കുകയാണ് മീനൂട്ടി.

അവൾ ചെന്നൈയിൽ എത്തിയതിനുശേഷം ഞങ്ങൾ ഇടയ്ക്കിടെ പുറത്തു പോകാറുണ്ട്. ഞാൻ അവളെ ഹോസ്റ്റലിൽ നിന്നും ചാടിക്കും. ദിലീപ് അങ്കിൾ എന്നെ വിളിച്ചു വഴക്കു പറയും. അങ്ങനെ ഞങ്ങളുടെ ഒരുപാട് രസകരമായ കഥകൾ ഉണ്ട്” – മാളവിക ജയറാം പറയുന്നു.

അതേസമയം മലയാളത്തിലെ രണ്ട് താരപുത്രിമാർ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നു എന്ന് മലയാളികൾ ഇപ്പോൾ മാത്രമാണ് മനസ്സിലാക്കുന്നത്. വർഷങ്ങളായി ചെന്നൈയിലാണ് ജയറാം സെറ്റിൽ ചെയ്തിരിക്കുന്നത്.

ഇദ്ദേഹത്തിൻറെ മകൻ കാളിദാസ് ജയറാം ആവട്ടെ മലയാളത്തിൽ കുറച്ചു സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും നമ്മളിൽ ചെയ്ത സിനിമകളിലൂടെ ആണ് ശ്രദ്ധിക്കപ്പെടുന്നത്. എന്തായാലും മാളവികയും മീനാക്ഷിയും തമ്മിൽ ഇത്തരത്തിൽ ഒരു സൗഹൃദം ഉണ്ട് എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷത്തിലാണ് മലയാളികൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/69603/like-a-baby-sister-to-me-malvika-jayaram-says)