---
title: "ചിത്രത്തിൽ കാണുന്ന മലയാളികളുടെ ഇഷ്ട നായികയെ പിടികിട്ടിയോ? "
english_title: "Now a childhood picture is gaining attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/69551/now-a-childhood-picture-is-gaining-attention"
published_at: "2022-09-20T15:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632992664848b_SWETHA_MENON.jpg"
keywords: []
---

# ചിത്രത്തിൽ കാണുന്ന മലയാളികളുടെ ഇഷ്ട നായികയെ പിടികിട്ടിയോ? 

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് അന്നും ഇന്നും ഹരമാണ്. ഇപ്പോഴിതാ ഒരു കുട്ടിക്കാല ചിത്രം ശ്രദ്ധ നേടുകയാണ്.

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് അന്നും ഇന്നും ഹരമാണ്. ഇപ്പോഴിതാ ഒരു കുട്ടിക്കാല ചിത്രം ശ്രദ്ധ നേടുകയാണ്.

ചിത്രത്തിൽ കാണുന്ന നടി ആരാണെന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുമോ? മമ്മൂട്ടിയുടെ നായികയായാണ് ഈ കുട്ടി സിനിമയിൽ തുടങ്ങുന്നത്. മോഡലിംഗ് രംഗത്തുനിന്നും സിനിമയിലെത്തിയ ശ്വേതാ മേനോൻ ആണ് ഇത്. 

ഇന്ന് മലയാളത്തിൽ സജീവമാണ് താരം. താരസംഘടനയുടെ ഭാരവാഹി കൂടിയാണ് ശ്വേത. ഇടയ്ക്കൊക്കെ വിശേഷങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ താരം പങ്കുവെയ്ക്കാറുണ്ട്. എന്തായാലും താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/69551/now-a-childhood-picture-is-gaining-attention)