മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് താരാ കല്യാൺ. ഒരു കലാകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സ്വന്തമായി ഒരു നൃത്ത കലാലയം ഇവർ നടത്തുന്നുണ്ട്.
മിനി സ്ക്രീൻ മേഖലയിലും താരം വളരെ സജീവമാണ്. നിരവധി സീരിയലുകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നെഗറ്റീവ് കഥാപാത്രങ്ങളും അതുപോലെ തന്നെ പോസിറ്റീവ് കഥാപാത്രങ്ങളും താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു വാർത്തയാണ് താരം ആരാധകരെ അറിയിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ഇവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തൊണ്ടയ്ക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇവർക്ക്. ശബ്ദം അടയുന്നത് പോലെയുള്ള പ്രശ്നങ്ങൾ ആയിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്.
ഇത് ശരിയാക്കാൻ സർജറി ചെയ്യണം എന്ന് നേരത്തെ ഒരു വീഡിയോയിൽ മകൾ സൗഭാഗ്യ പറഞ്ഞിട്ടുണ്ട്. സർജറി ചെയ്യുവാൻ ആയിരുന്നു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇപ്പോൾ സർജറി കഴിഞ്ഞ വിവരം ആണ് താരം അറിയിക്കുന്നത്. തൊണ്ടയിൽ സ്റ്റിച്ച് ഇട്ടതായി കാണാവുന്നതാണ്. ആദ്യമായിട്ടാണ് സർജറി കഴിഞ്ഞ ശേഷം ഇവർ ചിത്രം പങ്കുവെയ്ക്കുന്നത്. ഇൻസ്റ്റാഗ്രാം ഫാമിലിക്കും ദൈവത്തിനും നന്ദി എന്നാണ് താരം പറയുന്നത്.
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് ഞാൻ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ് എന്നാണ് താരം പറയുന്നത്. നിരവധി ആളുകൾ ആണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. എത്രയും പെട്ടെന്ന് തന്നെ ടെലിവിഷൻ മേഖലയിലേക്ക് തിരിച്ചു വരണം എന്നാണ് പ്രേക്ഷകർ പറയുന്നത്.
Content Highlight: Finally, Tara Kalyan released the good news

































