ടിപ്പായി നൽകിയത് 2.3 ല​ക്ഷം, തിരികെ വേണമെന്ന് കസ്റ്റമർ, പിന്നീട് നടന്നത്

ടിപ്പായി നൽകിയത് 2.3 ല​ക്ഷം, തിരികെ വേണമെന്ന് കസ്റ്റമർ, പിന്നീട് നടന്നത്
2022-09-20T13:54:00 | By Susmitha Surendran

യു‌എസ്‌എയിലെ പെൻ‌സിൽ‌വാനിയയിലുള്ള ഒരു റെസ്റ്റോറന്റിലെ ജോലിക്കാരിക്ക് ഒരു കസ്റ്റമർ വലിയ ഒരു തുക ടിപ്പായി നൽകി. എന്നാൽ, അധികം വൈകാതെ ആ തുക അയാൾ തിരികെ ചോദിച്ചു. എന്നാൽ, തരാൻ സാധ്യമല്ല എന്നും പറഞ്ഞ് റെസ്റ്റോറന്റ് അയാൾക്കെതിരെ കേസ് കൊടുത്തിരിക്കയാണ്.

പെൻസിൽവാനിയയിലെ സ്‌ക്രാന്റണിൽ സ്ഥിതി ചെയ്യുന്ന ആൽഫ്രെഡോസ് പിസ്സ കഫേയിലെ ജോലിക്കാരിയാണ് മരിയാന ലാംബെർട്ട്. മരിയാനയ്ക്ക് ഒരു കസ്റ്റമർ $3,000 (2.3 ലക്ഷം രൂപ) ടിപ്പ് ആയി നൽകിയപ്പോൾ അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.

മരിയാന ഈ വലിയ സന്തോഷവാർത്തയോട് പൊരുത്തപ്പെട്ട് വരുമ്പോഴാണ് കാര്യങ്ങളാകെ മാറിമറിഞ്ഞത്. എറിക് സ്മിത്ത് എന്ന കസ്റ്റമർ ആ റെസ്റ്റോറന്റിനോട് താൻ കൊടുത്ത ടിപ് തിരികെ ആവശ്യപ്പെട്ടു. എറിക് വെറും $13.25 (1005) വിലയുള്ള സ്‌ട്രോംബോളിയാണ് ഓർഡർ ചെയ്തത്.

അതിന് ശേഷം 2.3 ലക്ഷം രൂപ ടിപ്പ് കൂടി ചേർത്ത് പണം നൽകി. 'ടിപ്സ് ഫോർ ജീസസ്' എന്നും അതിൽ കുറിച്ചിരുന്നു. 'ടിപ്‌സ് ഫോർ ജീസസ്' എന്ന സോഷ്യൽ മീഡിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഈ വലിയ ടിപ്പ് എന്നും അയാൾ അവകാശപ്പെട്ടിരുന്നു. ഇത്രയും വലിയ തുക ടിപ്പായി കിട്ടിയപ്പോൾ മരിയാന ആകെ ഞെട്ടിത്തരിച്ചിരുന്നു.

എന്നാൽ, പിന്നീട് അവൾ അതിനോട് പൊരുത്തപ്പെടുകയായിരുന്നു. എന്നാൽ, എറിക് റസ്റ്റോറന്റിനോട് ടിപ് ആയി കൊടുത്ത പണം തിരികെ ചോദിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേക്കും റെസ്റ്റോറന്റ് ആ പണം മരിയാനയ്ക്ക് കൊടുത്തിരുന്നു.

ഏതായാലും അയാൾ പണം തിരികെ ചോദിച്ചതോടെ റസ്റ്റോറന്റ് പല തവണ അയാളുമായി ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. അങ്ങനെയാണ് അവർ അയാൾക്കെതിരെ പണം തിരികെ തരാൻ സാധിക്കില്ല എന്നും പറഞ്ഞ് കേസ് കൊടുത്തത്.

Content Highlight: 2.3 lakh was given as a tip, the customer wants it back, the restaurant filed a case

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup