---
title: "സിനിമ കാണാന്‍ പണമില്ലാത്തതിനാല്‍ അന്നങ്ങനെ ചെയ്തു; ദുരനുഭവം പങ്കുവച്ച്‌ ബോളിവുഡ് താരം "
english_title: "He did so because he had no money to watch the movie; The superstar shared his ordeal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/69433/he-did-so-because-he-had-no-money-to-watch-the-movie-the-superstar-shared-his-ordeal"
published_at: "2022-09-20T09:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632936b1deb55_sharukh_khan.jpg"
keywords: []
---

# സിനിമ കാണാന്‍ പണമില്ലാത്തതിനാല്‍ അന്നങ്ങനെ ചെയ്തു; ദുരനുഭവം പങ്കുവച്ച്‌ ബോളിവുഡ് താരം 

> **Lead Summary:** **ലോ**കത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബോളിവുഡ് താരമാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. എന്നാല്‍ സിനിമാലോകത്ത് എത്തിപ്പെടുന്നതിന് മുന്‍പ് വളരെ ദരിദ്രമായ ജീവിതം നയിച്ചയാളാണ് താനെന്ന് താരം നിരവധി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

## Article Content

**ലോ**കത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബോളിവുഡ് താരമാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. എന്നാല്‍ സിനിമാലോകത്ത് എത്തിപ്പെടുന്നതിന് മുന്‍പ് വളരെ ദരിദ്രമായ ജീവിതം നയിച്ചയാളാണ് താനെന്ന് താരം നിരവധി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അത്തരത്തില്‍ താരം പങ്കുവച്ച ഒരു കയ്പ്പേറിയ അനുഭവം സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. സിനിമ കാണാന്‍ പണം ഇല്ലാത്തതിനാല്‍ റോഡില്‍ ഇരുന്ന് പിതാവിനോടൊപ്പം വണ്ടികള്‍ കടന്നുപോകുന്നത് നോക്കിയിരുന്ന അനുഭവമാണ് ഷാരൂഖ് ഖാന്‍ പങ്കുവച്ചത്. ഒരിക്കല്‍ പിതാവ് താജ് മൊഹമ്മദ് ഖാന്‍ സിനിമ കാണിക്കുന്നതിനായി തന്നെയും കൂട്ടി ഡല്‍ഹിയിലേയ്ക്ക് പോയി.

എന്നാല്‍ പണം തികയാത്തതിനാല്‍ സിനിമ കാണുന്നതിന് പകരം കമനി ഓഡിറ്റോറിയത്തിന് മുന്നിലിരുന്നു തങ്ങള്‍ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് നോക്കിയിരുന്നെന്നാണ് ഷാരൂഖ് വെളിപ്പെടുത്തിയത്.

തന്റെ പിതാവ് ലോകത്തിലെ ഏറ്റവും വിജയകരമായ പരാജയമാണെന്ന് താന്‍ കരുതുന്നു എന്നിരുന്നാലും അദ്ദേഹത്തില്‍ അഭിമാനിക്കുന്നുവെന്നും ഷാരൂഖ് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. ദീപിക പദുക്കോണിനൊപ്പം പഠാന്‍, നയന്‍താര നായികയായെത്തുന്ന ജവാന്‍, രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/69433/he-did-so-because-he-had-no-money-to-watch-the-movie-the-superstar-shared-his-ordeal)