---
title: "അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍"
english_title: "The stars shared pictures of the holiday celebration"
publisher: "moviemax.in"
canonical_url: "https://moviemax.in/news/69319/the-stars-shared-pictures-of-the-holiday-celebration"
published_at: "2022-09-19T15:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6328421b96de7_amrutha_suresh_and_gopi_sundar.jpg"
keywords: []
---

# അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ് അമൃതയും ഗോപിസുന്ദറും . ഈ അടുത്താണ് അമൃതയും ഗോപിസുന്ദറും തമ്മിലുള്ള വിവാഹം കഴിഞ്ഞത് .

## Article Content

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ് അമൃതയും ഗോപിസുന്ദറും . ഈ അടുത്താണ് അമൃതയും ഗോപിസുന്ദറും തമ്മിലുള്ള വിവാഹം കഴിഞ്ഞത് .

 ഇപ്പോഴിതാ പട്ടായയില്‍ നിന്നുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പുതിയ പ്രണയ ജോഡികളായ അമൃതയും ഗോപി സുന്ദറും.

പട്ടായ ഡയറീസ് എന്ന് തലകെട്ട് നല്‍കിയാണ് ഇരുവരും സോഷ്യല്‍മീഡിയയില്‍ കപ്പിള്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കമന്റ് ബോക്‌സ് ഓഫാക്കിയിട്ടാണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ടീ ഷര്‍ട്ടും പൈജാമയുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം. ഫോട്ടോ പോസ്റ്റ് ചെയ്തയുടന്‍ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു. പാപ്പുവിന്റെ ഡ്രസ്സാണോ അമൃത ധരിച്ചിരിക്കുന്നത് തുടങ്ങി കളിയാക്കിക്കൊണ്ടുള്ള നിരവധി മെസേജുകളും ഇരുവരുടേയും ഫോട്ടോയ്ക്ക് വന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/69319/the-stars-shared-pictures-of-the-holiday-celebration)