---
title: "പുതിയ വാഹനം സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയതാരം"
english_title: "Malayalam's favorite star owns a new car"
publisher: "moviemax.in"
canonical_url: "https://moviemax.in/news/69282/malayalams-favorite-star-owns-a-new-car"
published_at: "2022-09-19T13:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632821aaf0827_roshan.jpg"
keywords: []
---

# പുതിയ വാഹനം സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയതാരം

> **Lead Summary:** മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് റോഷൻ മാത്യു. 'അടി കപ്യാരേ കൂട്ടമണി' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ റോഷൻ 'ആനന്ദ'ത്തിലെ ഗൗതം എന്ന കഥപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 

## Article Content

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് റോഷൻ മാത്യു. 'അടി കപ്യാരേ കൂട്ടമണി' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ റോഷൻ 'ആനന്ദ'ത്തിലെ ഗൗതം എന്ന കഥപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 

സിബി മലയിൽ സംവിധാനം ചെയ്‍ത ‘കൊത്ത്’ ആണ് റോഷന്‍റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നതിന്റെ സന്തോഷത്തിലാണ് റോഷൻ ഇപ്പോൾ.

ഒപ്പം റോഷന്‍റെ മികച്ചൊരു വേഷവുമായി 'ഒരു തെക്കൻ തല്ലുകേസും' തിയേറ്ററുകളില്‍ ഉണ്ട്. ബോളിവുഡ് ചിത്രം 'ഡാർലിംഗ്സ്', വിക്രം നായകനായ തമിഴ് ചിത്രം 'കോബ്ര', തുടങ്ങിയവയിലും റോഷന്‍റെ ശ്രദ്ധേയ സാനിധ്യം ഉണ്ടായിരുന്നു.

കൊത്തും തെക്കൻ തല്ലുകേസുമൊക്കെ തിയേറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുമ്പോൾ, തന്‍റെ സ്വപ്‍ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് റോഷൻ മാത്യു.

ബിഎംഡബ്ല്യു 3 സീരീസ് 340 ഐ ആണ് റോഷൻ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 89 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ വാഹനത്തിന് വില വരുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/69282/malayalams-favorite-star-owns-a-new-car)