---
title: " നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു"
english_title: "Film serial actress Rashmi Jayagopal passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/69245/film-serial-actress-rashmi-jayagopal-passed-away"
published_at: "2022-09-19T11:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6328080088e8e_rashmi_gopalaswami.jpg"
keywords: []
---

#  നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു

> **Lead Summary:** സിനിമാ സീരിയല്‍ നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു. 51 വയസായിരുന്നു. ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

## Article Content

സിനിമാ സീരിയല്‍ നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു. 51 വയസായിരുന്നു. ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ഞായറാഴ്‍ച വൈകിട്ടാണ് മരണം സംഭവിച്ചത്. ബംഗളൂരുകാരിയായ രശ്‍മി ജയഗോപാല്‍ പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്‍ക്ക് എത്തുന്നത്.

സീരിയലുകളിലൂടെ അഭിനയരംഗത്ത് സജീവമായി. ' സ്വന്തം സുജാത' എന്ന സീരയലിലെ 'സാറാമ്മ' എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്. മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/69245/film-serial-actress-rashmi-jayagopal-passed-away)