---
title: "നിഖില വിമലിനെ ഇഷ്ടമാണ്, വിവാഹം കഴിക്കാന്‍ താത്പര്യമുണ്ട്; സന്തോഷ് വര്‍ക്കി"
english_title: "Santosh said that he is interested in marrying Nikhila Vimal."
publisher: "moviemax.in"
canonical_url: "https://moviemax.in/news/69228/santosh-said-that-he-is-interested-in-marrying-nikhila-vimal"
published_at: "2022-09-19T10:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6327f9fa9697d_nikhila_vimal_and_santhosh_varkki.jpg"
keywords: []
---

# നിഖില വിമലിനെ ഇഷ്ടമാണ്, വിവാഹം കഴിക്കാന്‍ താത്പര്യമുണ്ട്; സന്തോഷ് വര്‍ക്കി

> **Lead Summary:** നിഖില വിമലിനെ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി. വിവാഹ കാര്യത്തെ കുറിച്ച് അവരുടെ അമ്മയോട് സംസാരിച്ചുവെന്നും നിഖില വിമലിനോട് ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലെന്ന് നിഖില പറഞ്ഞതായും സന്തോഷ് വര്‍ക്കി പറയുന്നു.

## Article Content

നിഖില വിമലിനെ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി. വിവാഹ കാര്യത്തെ കുറിച്ച് അവരുടെ അമ്മയോട് സംസാരിച്ചുവെന്നും നിഖില വിമലിനോട് ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലെന്ന് നിഖില പറഞ്ഞതായും സന്തോഷ് വര്‍ക്കി പറയുന്നു.

സന്തോഷ് വര്‍ക്കി പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഞാന്‍ ഒരു ട്രോള്‍ വീഡിയോ കണ്ടു. എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോ. നിഖില വിമല്‍ കണ്ണൂരുകാരിയാണ്. കമ്യൂണിസ്റ്റുകാരിയാണ്. ഞാനും കമ്യൂണിസ്റ്റുകാരനാണ്. എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്.

ഒരിക്കല്‍ ഞാന്‍ അവരുടെ അമ്മയോട് ചോദിച്ചതാണ്. മകള്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലെന്നാണ് അമ്മ പറഞ്ഞത്. പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ്, അതുകൊണ്ട് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് അവര്‍ പറഞ്ഞത്.

നല്ല ബോള്‍ഡായ ലേഡിയാണ്. നല്ല കുട്ടിയാണ്, സുന്ദരിയാണ്. എന്നെ കഴിഞ്ഞ ദിവസം മൈന്‍ഡ് ചെയ്യാതിരുന്നതല്ല, അവര്‍ ഫോണിലായിരുന്നു. അവര്‍ എന്നെ കണ്ടില്ല. അതുകൊണ്ടാണ് മിണ്ടാതെ പോയത്.

ഒരിക്കല്‍ ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ ആറാട്ട് അണ്ണന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞു. യൂട്യൂബ് ഉപയോഗിക്കാറില്ലെന്നും അവര്‍ പറഞ്ഞു. നല്ല ബുദ്ധിയുള്ള കുട്ടിയാണ്. സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/69228/santosh-said-that-he-is-interested-in-marrying-nikhila-vimal)