ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് ധന്യ

ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് ധന്യ
Sep 18, 2022 05:39 PM | By Adithya V K

മലയാളം ബിഗ് ബോസിന്റെ നാലാം സീസണിലൂടെ മലയാളികളുടെ മനം കവര്‍ന്നിരിക്കുകയാണ് നടി ധന്യ മേരി വര്‍ഗീസ്. സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടയിലാണ് ധന്യ ബിഗ് ബോസിലേക്ക് പോവുന്നത്.

Advertisement

തുടക്കം മുതല്‍ അവസാനം വരെ നിന്ന് നൂറ് ദിവസത്തെ മത്സരം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ധന്യ പുറത്തേക്ക് വരുന്നത്. വ്യത്യസ്തമായി മത്സരത്തില്‍ പങ്കെടുക്കുകയും ഗെയിം കളിക്കുകയും ചെയ്തതിന്റെ പേരില്‍ ധന്യയ്ക്ക് പുറത്ത് വലിയ സപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനെല്ലാം പിന്തുണയുമായി ഭര്‍ത്താവും മകനും നിന്നിരുന്നതായിട്ടാണ് നടിയിപ്പോള്‍ പറയുന്നത്.


ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് ധന്യയുടെ വാക്കുകളിങ്ങനെയാണ്.ബിഗ് ബോസ് ഷോ യില്‍ പോയപ്പോള്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചത് അഭിനയിക്കാതെ ഇരിക്കാനാണ്.

ഞാന്‍ ഞാനായി തന്നെയാണ് അതില്‍ പങ്കെടുത്തത്. പൊതുവേ ഞാനൊരു വഴക്കാളിയല്ല. അധികമായി പ്രതികരണശേഷിയൊന്നുമില്ലാത്ത ഒരു സാധാരണ ആര്‍ട്ടിസ്റ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് എന്നെ ആ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്.

ധന്യ എന്ന വ്യക്തിത്വം നിലനിര്‍ത്തി കൊണ്ട് തന്നെ നൂറ് ദിനങ്ങള്‍ അവിടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ സംതൃപ്തിയുണ്ടെന്നും' നടി പറയുന്നു.ബിഗ് ബോസിന് ശേഷം കുറച്ചൂടി ആളുകളിലേക്ക് എത്തിപ്പെടാന്‍ സാധിച്ചു എന്നതാണ് ഇതിലൂടെ ഉണ്ടായ ഗുണങ്ങളിലൊന്ന്. സീരിയലുകളിലെ കഥാപാത്രമല്ലാതെ എന്നെ പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ ഇതൊരു വേദിയായി എന്നാണ് തോന്നിയിട്ടുള്ളതെന്ന് മഹിളരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കുന്നു.

എല്ലാത്തിനും ഭര്‍ത്താവ് ജോണിന്റെയും മകന്റെയും സപ്പോര്‍ട്ട് തന്റെ കൂടെയുണ്ടെന്നും ധന്യ വ്യക്തമാക്കുന്നു. ഷോ യില്‍ പങ്കെടുക്കുമ്പോള്‍ കരുതിക്കൂട്ടി നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല.

അവിടെ നടക്കുന്ന കാര്യങ്ങള്‍ പുറംലോകം മനസിലാക്കുന്നതിലും വ്യത്യാസം ഉണ്ടാവാറുണ്ട്. ബിഗ് ബോസിനെ കുറിച്ച് കൂട്ടുകാര്‍ പറഞ്ഞ നല്ല അഭിപ്രായങ്ങളും പലപ്പോഴായി ഷോ കണ്ടിട്ടുള്ള അനുഭവവും മാത്രമാണ് എന്റെ മനസിലുണ്ടായിരുന്നത്.

പിആര്‍ വര്‍ക്കുകളൊന്നും ചെയ്യാതെ പോയതിനാല്‍ ഗെയിം നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞു എന്നാണ് എനിക്ക് പറയാനുള്ളതെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.ബിഗ് ബോസിലെ എന്റെ പ്രകടനം കണ്ടതിന് ശേഷം തികച്ചും വ്യത്യസ്തയായിരുന്നു എന്നുള്ള കമന്റാണ് പ്രേക്ഷകരില്‍ നിന്നും കേട്ടത്. പ്രശ്‌നങ്ങളെ മനോഹരമായി കൈകാര്യം ചെയ്തുവെന്നും ഗെയിം ബ്രില്യന്റായി കളിച്ചു എന്നുമൊക്കെ പലരും പറഞ്ഞു.

ഈ ഷോ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. പല സാഹചര്യങ്ങളിലും ഞാന്‍ പ്രതികരിച്ച വിധത്തിലാണ് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതെന്ന് ധന്യ പറഞ്ഞു.

Thanks for the changes in life after Bigg Boss

Next TV

Related Stories
'നിങ്ങളുടെ സ്നേഹവും സൗഹൃദവുമാണ് എനിക്കുള്ള പ്രതിഫലം'- റോൺസൺ

Sep 28, 2022 07:50 AM

'നിങ്ങളുടെ സ്നേഹവും സൗഹൃദവുമാണ് എനിക്കുള്ള പ്രതിഫലം'- റോൺസൺ

'നിങ്ങളുടെ സ്നേഹവും സൗഹൃദവുമാണ് എനിക്കുള്ള പ്രതിഫലം'-...

Read More >>
എനിക്ക് ബോണ്‍ട്യൂമറാണ്; രോഗവിവരം വെളിപ്പെടുത്തി  റോബിന്‍

Sep 25, 2022 11:36 AM

എനിക്ക് ബോണ്‍ട്യൂമറാണ്; രോഗവിവരം വെളിപ്പെടുത്തി റോബിന്‍

തന്റെ ആരോഗ്യത്തെ കുറിച്ച് ബിഗ് ബോസ് താരം റോബിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്....

Read More >>
ഭർത്താവ് എവിടെയെന്ന് ആയിരുന്നു എല്ലാവരും ചോദിച്ചത്, മറുപടിയുമായി  കുടുംബവിളക്ക് താരം

Sep 25, 2022 10:55 AM

ഭർത്താവ് എവിടെയെന്ന് ആയിരുന്നു എല്ലാവരും ചോദിച്ചത്, മറുപടിയുമായി കുടുംബവിളക്ക് താരം

എവിടെയാണ് ഭർത്താവ് എന്ന് ചോദിച്ച് നിരവധി ആളുകൾ ആയിരുന്നു രംഗത്തെത്തിയത്. കഴിഞ്ഞ ഓണം സമയത്ത് മാത്രമാണ് ഭർത്താവിനെ അവസാനമായി കണ്ടത്....

Read More >>
ആരതി കലിപ്പന്റെ കാന്താരിയൊന്നുമല്ല;  വെളിപ്പെടുത്തി റോബിന്‍

Sep 23, 2022 12:10 PM

ആരതി കലിപ്പന്റെ കാന്താരിയൊന്നുമല്ല; വെളിപ്പെടുത്തി റോബിന്‍

'കല്യാണം കഴിക്കുന്ന കുട്ടിയെ ഒരു മോളെ പോലെ നോക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റോബിനും പറയുന്നു....

Read More >>
തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്; റോബിൻ പറയുന്നു

Sep 22, 2022 08:34 PM

തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്; റോബിൻ പറയുന്നു

രണ്ട് വർഷമായി തലയുടെ പിൻഭാ​ഗത്ത് മുഴയുണ്ട്. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വർഷത്തിൽ ഒരിക്കൽ ഞാൻ എംആർഐ എടുത്ത്...

Read More >>
അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യം തീരുമാനമായി; വീഡിയോ പങ്കുവെച്ച് താരം

Sep 21, 2022 03:09 PM

അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യം തീരുമാനമായി; വീഡിയോ പങ്കുവെച്ച് താരം

ആദ്യ രാത്രി വിശേഷം പങ്കുവെച്ച് രസകരമായ വീഡിയോ പോസ്റ്റ് ചെയ്താണ് നൂബിന്‍...

Read More >>
Top Stories